Home-bannerKeralaNews

കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.48 മണിക്കൂർ മദ്യ നിരോധനം ആരംഭിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് ആരംഭിച്ച നിരോധനം വോട്ടെടുപ്പ് ദിവസമായ 23ന് വൈകുന്നേരം ആറ് മണിയ്ക്ക് അവസാനിയ്ക്കും.

പാലാ നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ 176 പോളിംഗ് ബൂത്തുകളിലായി തിങ്കളാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് സമയം. എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. പാലാ നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button