24.6 C
Kottayam
Friday, June 5, 2026

മെസ്സി സിറ്റിയിലേക്ക് ? അഞ്ച് വര്‍ഷത്തെ കരാറിന് താരം സമ്മതം മൂളി ; ക്ലബ്ബ് വിടുന്നത് റെക്കോര്‍ഡ് തുകയ്ക്ക്, കളിക്കുക രണ്ടു ക്ലബുകള്‍ക്കായി

Must read

ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തു ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് മെസ്സി ബാര്‍സ വിടുമോ ഇല്ലയോ എന്നത്. ചാമ്പ്യന്‍സ് ലീഗിലില്‍ ബയേണുമായി വന്‍ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് താരം ക്ലബ് വിടുകയാണെന്ന സൂചനകള്‍ പുറത്തുവന്നത്. അടുത്തിടെ ബാഴ്സയുടെ പരിശീലനവേളയിലെ താരത്തിന്റെ അസാന്നിധ്യവും ക്ലബ്ബ് ഏര്‍പ്പെടുത്തിയ കോവിഡ് ടെസ്റ്റിലെ അസാന്നിധ്യവും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് ബാഴ്‌സലോണയില്‍ എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാവി ചര്‍ച്ചകള്‍ക്കായി.

മെസ്സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏകദേശം 700 മില്യണ്‍ യൂറോയുടെ അഞ്ചു വര്‍ഷത്തെ കരാര്‍ (6084 കോടി രൂപ) മെസ്സി അംഗീകരിച്ചതായാണ് ഡെയിലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ക്ലബ്ബിനെ ഇക്കാര്യം ധരിപ്പിക്കുവാനുമാണ് പിതാവ് ബാഴ്‌സയില്‍ എത്തിയിരിക്കുന്നത്. ഇതോടെ ട്രാന്‍സ്ഫര്‍ ലോകം ചര്‍ച്ച മുറുക്കുകയാണ്. മെസ്സിയുടെ സമ്മതം കൂടി വന്നതോടെ താരം സിറ്റിയിലേക്ക് എന്നത് ഏകദേശം ധാരണയായിട്ടുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഷെയറും കാരാറിലുള്‍പ്പെടും. ഇത് കൂടാതെ മൂന്ന് വര്‍ഷം മാഞ്ചെസ്റ്ററിലും ബാക്കി രണ്ടു വര്‍ഷം സിറ്റി ഗ്രൂപ്പിന്റെ തന്നെ ടീമായ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ന്യൂ യോര്‍ക്ക് സിറ്റി എഫ്‌സിയില്‍ കളിക്കാനാണ് കരാര്‍ നിര്‍ദേശിക്കുന്നത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള താരം സിറ്റിയിലെ നിലവിലെ പരിശീലകനും ബാഴ്‌സയുടെ മുന്‍ പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഒപ്പമായിരിക്കും മൂന്ന് വര്‍ഷം. അതേസമയം മെസ്സി വിരമിക്കുന്നതുവരെ ബാഴ്‌സയില്‍ തന്നെ തുടരുമെന്ന് ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.

നിലവില്‍ ബാര്‍സിലോണ താരങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ താരം സജീവമാണെന്നും അതികം വൈകാതെ തന്നെ തന്റെ ഭാവി തീരുമാനിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും താരത്തിന്റെ സമ്മതം സിറ്റിയ്ക്കും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

- Advertisement -

അതേസമയം മെസ്സി ബാഴ്‌സ വിടുകയാണെങ്കില്‍ ലാലിഗ പ്രതിസന്ധിയിലാകും. ക്രിസ്റ്റ്യാനോ പോയതോടെ ലാലിഗയുടെ റേറ്റിംഗിന് ഇടിവ് സംഭവിച്ചിരുന്നെങ്കിലും മെസ്സി പോകുന്നതോടെ ലീഗിന്റെ റേറ്റിംഗ് എത്രത്തോളം ഇടിവും നഷ്ടവും ഉണ്ടാക്കും എന്നത് കാത്തിരുന്ന കാണേണ്ടതു തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week