28.4 C
Kottayam
Saturday, June 6, 2026

വലതുകാലിൽ മെസി ഗോൾ …പുതിയ സീസണിൽ ജയിച്ച് കളിതുടങ്ങി പി.എസ്.ജി

Must read

ടോക്യോ:മെസ്സി പുതിയ സീസണിലേക്ക് വലതു കാല്‍ വെച്ച്‌ തുടങ്ങി! അതേ, ജപ്പാനില്‍ പി.എസ്.ജിയുടെ പ്രീ സീസണ്‍ മത്സരത്തില്‍ മെസ്സി ഗോളടിച്ചു, അതും പതിവില്ലാത്ത വിധം വലതു കാല്‍ കൊണ്ട്!

ഇതോടെ, ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആറാടുകയാണ്. ട്വിറ്ററില്‍ മെസ്സിയുടെ വലംകാലന്‍ ഗോളിന്റെ അതിശയം പങ്കുവെക്കുകയാണ് ഫുട്‌ബാള്‍ ഫാന്‍സ്.

കവാസാകി ഫ്രൊന്റാലെക്കെതിരെ മുപ്പത്തിമൂന്നാം മിനുട്ടില്‍ മെസ്സിയുടെ ഗോളിലാണ് ഫ്രഞ്ച് ക്ലബ് ലീഡെടുത്തത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കായി അരങ്ങേറിയ മെസ്സി 34 മത്സരങ്ങള്‍ കളിച്ചെങ്കിലും ആകെ പതിനൊന്ന് ഗോളുകളാണ് നേടാന്‍ സാധിച്ചത്.

ഇത് പി.എസ്.ജി ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. മെസ്സിയുടെ തകര്‍പ്പന്‍ പ്രകടനം വരാനിരിക്കുന്നതേയുള്ളൂ, ആരും നിരാശപ്പെടേണ്ടതില്ലെന്ന് ക്ലബ് മാനേജ്‌മെന്റ് നടത്തിയ പ്രസ്താവന ഇതിഹാസതാരത്തിനുള്ള പിന്തുണ അറിയിക്കലായിരുന്നു. ഇപ്പോഴിതാ മോശം കാലത്ത് തന്നെ പിന്തുണച്ച ക്ലബിന് ഗോളടിച്ച്‌ മെസ്സി പ്രതീക്ഷ നല്‍കുന്നു.

- Advertisement -

പുതിയ പരിശീലകന്‍ ക്രിസ്റ്റഫെ ഗാല്‍റ്റിയര്‍ ശക്തമായ ലൈനപ്പ് തന്നെയാണ് പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ പരീക്ഷിച്ചത്. 3-4-1-2 ഫോര്‍മാഷനിലാണ് പി.എസ്.ജി കളിച്ചത്. കിലിയന്‍ എംബാപെക്കും നെയ്മര്‍ക്കും പിറകിലായി സെന്‍ട്രല്‍ റോളില്‍. ഇത് എംബാപെക്കും മെസ്സിക്കും കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കാവുന്ന ഫോര്‍മേഷനായിട്ടാണ് കോച്ച്‌ നോക്കിക്കാണുന്നത്.

- Advertisement -

മത്സരത്തില്‍ മെസ്സി നേടിയ ഗോള്‍ ഇത് ശരിവെക്കുന്നു. ഹാക്കിമിയുടെ ക്രോസ് ബാള്‍ എംബാപെ ഉടനെ മെസ്സിക്ക് നല്‍കി. അത് വലത് കാല്‍ കൊണ്ട് ഫസ്റ്റ് ടൈം ഷോട്ടില്‍ മെസ്സി വലയിലാക്കുമെന്ന് ഗോള്‍ കീപ്പര്‍ സുങ് റ്യോംഗ് ജുങ് കരുതിക്കാണില്ല. മത്സരം 2-1ന് പി.എസ്.ജി ജയിച്ചു. യുവതാരം അര്‍നൗഡ് കലിമ്യുന്‍ഡോയാണ് ഫ്രഞ്ച് ക്ലബിന്റെ രണ്ടാമത്തെ സ്‌കോറര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week