24.9 C
Kottayam
Friday, June 5, 2026

റൊണാൾഡോയുടെ ഇരട്ടി; മെസ്സിയ്ക്ക് വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ് അൽ ഹിലാൽ

Must read

പാരിസ്: പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് വേണ്ടി വലവിരിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍. പി.എസ്.ജിയില്‍ നിന്ന് മെസ്സിയെ സ്വന്തമാക്കാനായി പണം വാരിയെറിയാന്‍ തയ്യാറായാണ് അല്‍ ഹിലാലിന്റെ വരവ്.

400 മില്യണ്‍ യൂറോയാണ് (ഏകദേശം 3600 കോടി രൂപ) അല്‍ ഹിലാല്‍ മെസ്സിയ്ക്ക് വേണ്ടി മുടക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അടുത്ത സീസണില്‍ മെസ്സി പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സിയെ സ്വന്തമാക്കാന്‍ താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും രംഗത്തുണ്ട്. എന്നാല്‍ അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ അത് പുതിയൊരു റെക്കോഡിന് വഴി വെയ്ക്കും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കരാര്‍ തുകയായി ഇത് മാറും. നിലവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഉയര്‍ന്ന കരാര്‍ തുക ലഭിച്ച താരം. പക്ഷേ യൂറോപ്പില്‍ തന്നെ തുടരാനാണ് മെസ്സിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ താരം ബാഴ്‌സലോണയിലേക്ക് ചേക്കേറിയേക്കും.

200 മില്യണ്‍ യൂറോ മുടക്കി റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്ര്‍ സ്വന്തമാക്കിയിരുന്നു. മറ്റൊരു സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദും മെസ്സിയ്ക്ക് പിന്നാലെയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിം ബെന്‍സേമയെ സ്വന്തമാക്കാനും ഇത്തിഹാദ് ശ്രമിക്കുന്നുണ്ട്.

- Advertisement -

പാരിസ് ലീഗ് വണ്ണില്‍ സ്വന്തം മൈതാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും പിഎസ്ജി തോല്‍വി വഴങ്ങിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കുനേരേ കൂവി വിളിച്ച് ക്ലബ്ബിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു

- Advertisement -

കഴിഞ്ഞ ദിവസം ഒളിമ്പിക് ലിയോണിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജിയുടെ തോല്‍വി. രണ്ടാഴ്ച മുമ്പ് റെനെയ്‌ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി നേരിട്ട മത്സരത്തിലും കാണികള്‍ മെസ്സിക്കു നേരേ കൂവി വിളിച്ചിരുന്നു. ഈ സീസണു ശേഷം താരം പിഎസ്ജി വിട്ട് ബാഴ്‌സലോണയിലേക്ക് തിരികെ മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റം.

ലിയോണിനെതിരായ മത്സരത്തിനു മുമ്പ് പിഎസ്ജിയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് മെസ്സിയുടെ പേര് വായിച്ചപ്പോള്‍ ആരാധകര്‍ കൂക്കുവിളികള്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിനിടെയും ആരാധകര്‍ പരസ്യമായി മെസ്സിയെ കൂവി വിളിച്ച് പരസ്യമായി അവഹേളിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week