കൊച്ചി: ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് രാജ്യത്തെ ജനങ്ങള്‍ ഒമ്പത് മിനിറ്റ് ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുരകത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടി ഇറങ്ങിയിട്ടുണ്ട്. അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം എന്നാണ് ലിജോ ഫേസ്ബുക്കില്‍ കുറിച്ചത്.
<p>അതേസമയം പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ പരിഹസിച്ച് ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. പ്രധാന ഷോമാന്‍ എന്നാണ് തരൂര്‍, മോദിയെ വിശേഷിപ്പിച്ചത്. മോദിയുടെ സന്ദേശത്തില്‍ ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാമെന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.</p>
<p>ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പതിന് ഒന്‍പത് മിനിട്ട് രാജ്യത്തെ ജനങ്ങള്‍ വെളിച്ചം ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്റെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈല്‍ ഫ്ളാഷ് ലൈറ്റോ ടോര്‍ച്ചോ തെളിയിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു.</p>