27.7 C
Kottayam
Friday, June 19, 2026

ലൈഫ്‌ കരട്‌ പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ: ലഭിച്ചത്‌ 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളും

Must read

തിരുവനന്തപുരം: ലൈഫ്‌ കരട്‌ പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത്‌ 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതിൽ 60,346 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടെയും 12792 അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടെയുമാണ്‌.

ഇതിന്‌ പുറമെ ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയിൽ നിന്നാണ്‌ കൂടുതൽ അപ്പീൽ ലഭിച്ചത്‌. ജൂൺ 10ന്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ 17ന്‌ രാത്രി 12 മണി വരെയാണ്‌ ആദ്യഘട്ട അപ്പീലിന്‌ സമയം അനുവദിച്ചിരുന്നത്‌. ജൂൺ 29നകം ഒന്നാം ഘട്ടം അപ്പീലുകളും ആക്ഷേപങ്ങളും തീർപ്പാക്കും.

- Advertisement -

ഗ്രാമപഞ്ചായത്തിലെ അപ്പീലുകൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയും നഗരസഭകളിലേത്‌ നഗരസഭാ സെക്രട്ടറിയും കൺവീനർമാരായ സമിതികളാണ്‌ തീർപ്പാക്കുക. ജൂൺ 29നകം എല്ലാ ആക്ഷേപങ്ങളും അപ്പീലുകളും തീർപ്പാക്കി ജൂലൈ 1ന്‌ പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ജൂലൈ 8 വരെ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം.

- Advertisement -

കളക്ടർ അധ്യക്ഷനായ സമിതിയാണ്‌ ഈ അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിക്കുക. രണ്ടാം ഘട്ടം അപ്പീലുകൾ തീർപ്പാക്കിയ ശേഷമുള്ള കരട്‌ പട്ടിക ജൂലൈ 22ന്‌ പ്രസിദ്ധീകരിക്കും. ഈ പട്ടിക ഗ്രാമ/വാർഡ്‌ സഭകളും, പഞ്ചായത്ത്‌/നഗരസഭാ ഭരണസമിതികളും ചർച്ച ചെയ്ത്‌ അംഗീകരിക്കും. ആഗസ്റ്റ്‌ 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

ഭവനരഹിതരായ മുഴുവൻ ആളുകൾക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ വളരെ വേഗം മുന്നോട്ട്‌ കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഗുണഭോക്തൃ പട്ടിക കുറ്റമറ്റതാക്കാൻ അപ്പീലുകളും ആക്ഷേപങ്ങളും മുന്നോട്ടുവെച്ചവരെ മന്ത്രി അഭിനന്ദിച്ചു. സമയബന്ധിതമായി പരിശോധന നടത്തി പട്ടിക പ്രസിദ്ധീകരിക്കാൻ ഊർജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എന്നാലേ എന്നോട് പറ….! മോദി-മെലോണി കൂടിക്കാഴ്ചയും ജയ്ശങ്കറിന്റെ പുഞ്ചിരിയും, സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട ചർച്ച

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ...

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഹർജി കോടതി തള്ളി; സിവിൽ നടപടികളുമായി മുന്നോട്ട് പോകാം

കൊച്ചി: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ നിവിൻ പോളിയുമായുള്ള കടുത്ത സാമ്പത്തിക തർക്കത്തിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് കോടതിയിൽ നിന്നും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. 'രാമചന്ദ്ര ബോസ് ആൻഡ്...

യുവതിയെ 6 വർഷം പീഡിപ്പിച്ചു, മൂത്രം കുടിപ്പിച്ചു; ‘ആൾദൈവവും’ കൂട്ടാളികളും അറസ്റ്റിൽ

പുണെ: യുവതിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്യുകയും, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും, മോഷണം നടത്താൻ പ്രേരിപ്പിക്കുകയും, വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തെയും കൂട്ടാളികളെയും പുണെ പോലീസ്...

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച നടപടി: മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു, കത്തു നൽകിയതായി ഓഫീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി....

അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി; ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുണ്ടയും മരക്കഷ്ണവും കല്ലും

ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയിൽ വീട് അക്രമിച്ച് കയറിയ അഞ്ചംഗ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പീഡനത്തിന് ഇരയായ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുണ്ട, കല്ല്, മരക്കഷ്ണം...

Popular this week