കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ. ഇക്കാര്യം കാണിച്ച് സിബിഐ ഹൈക്കോടതിയില്‍ പെറ്റീഷന് ഫയല്‍ ചെയ്തു. സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് സംസ്ഥാന സര്‍ക്കാറിനും ലൈഫ് മിഷന് സിഇഒയ്ക്കുമെതിരായ അന്വേഷണം ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇത് കേസന്വേഷണത്തെ സാരമായി ബാധിക്കുന്നുവെന്നാണ് സിബിഐ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷം കേസ് പരിഗണിക്കുന്നുവെന്ന് പറയുമ്പോള്‍ അത് അന്വേഷണത്തിന് തടസമാകുന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News