ഡൽഹി: രാഷ്ട്രീയ പരസ്യങ്ങൾ ഡൽഹി സർക്കാരിന്റെ ചിലവിൽ പ്രസിദ്ദീകരിച്ചതിന് ആംആദ്മി പാർട്ടിയിൽ നിന്നും 97 കോടി രൂപ തിരിച്ച് പിടിക്കാൻ നിർദേശം നൽകി ഗവർണർ. ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയാണ് ചീഫ് സെക്രട്ടറിയോട് നടപടിയെടുക്കാന്‍ നിർദേശം നൽകിയത്.
എ എ പി വിജയിച്ച ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്തടക്കം ഡൽഹി സർക്കാരിന്റെ നേട്ടങ്ങളെ പറ്റിയുള്ള നിരവധി പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ദീകരിച്ചിരുന്നു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ എ എ പി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. എന്നാൽ ഗവർണർ രാഷ്ട്രീയ വൈരം തീർക്കുകയാണെന്ന് ആംആദ്മി നേതാക്കൾ പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News