വീട്ടില്‍ മദ്യം സൂക്ഷിയ്ക്കാന്‍ ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി

ലക്നൗ : വീട്ടില്‍ മദ്യം സൂക്ഷിയ്ക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് വീടുകളില്‍ ഇനി മദ്യം സൂക്ഷിയ്ക്കുന്നതിനായി ലൈസന്‍സ് വേണ്ടി വരും. ഒരു വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ് നല്‍കുക.

ആറ് ലിറ്റര്‍ മദ്യം വരെ ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാം. ഇതില്‍ കൂടുതലായി കൈവശം വെയ്ക്കണമെങ്കില്‍ പ്രത്യേകം ലൈസന്‍സ് എടുക്കണം. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിലവില്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെ മാത്രമാണ് മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതിയുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News