പുലിയിറങ്ങി വളര്‍ത്തു നായയെ പിടിച്ചു; ഭീതിയില്‍ നാട്ടുകാര്‍

കൊല്ലം: പത്തനാപുരത്തിന് സമീപം ചെമ്പനരുവിയില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്തു നായയെ പിടിച്ചു. വനം വകുപ്പ് ഓഫീസിനു സമീപത്തെ സജി വിലാസത്തില്‍ രാജപ്പന്റെ വളര്‍ത്തു നായയെയാണ് പുലി പിടിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ബഹളം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പുലി ഓടിപ്പോകുന്നത് കണ്ടു. ദിവസങ്ങള്‍ക്കു മുന്‍പ് ചെമ്പനരുവി സുധാ ഭവനില്‍ പുഷ്‌കരന്റെ തൊഴുത്തില്‍ നിന്നു ഗര്‍ഭിണിയായ ആടിനെയും പുലി പിടിച്ചിരുന്നു.

പുന്നല കറവൂരിലും കഴിഞ്ഞ ദിവസം പുലിയിറങ്ങി വളര്‍ത്തു നായയെ പിടിച്ചെന്നു നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ത്തികളില്‍ പകല്‍ സമയത്ത് പോലും പുലിയെ കാണുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. പുലി ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ് നാട്ടുകാര്‍. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നു വനം വകുപ്പ് അഭ്യര്‍ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News