പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി (Leopard ) കുടുങ്ങി. വനം വകുപ്പ് (forest fepartment)സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത് . വെട്ടം തടത്തിൽ ടി ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലർച്ചയോെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടർന്നാണ് പുലിയുടെ സാന്നിധ്യം ഈ പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കൂട് വന പാലകർ സ്ഥലത്ത് നിന്ന് മാറ്റി .പുലിക്കൂട് നീക്കുന്നതിനിടെ ഒരാൾക്ക് പരിക്ക് ഏറ്റു. പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി . ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂട്ടിലായ പുലിയെ ധോനിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും. പറമ്പിക്കുളത്തെ വനത്തിൽ വിടാനാണ് ആലോചന
അമ്മപ്പുലി വന്നില്ല, അതിജീവിക്കാൻ കുഞ്ഞിനുമായില്ല, ഉമ്മിനിയിലെ പുലിക്കുഞ്ഞ് ചത്തു
ഉമ്മിനിയിൽ തള്ള പുലിഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണുത്തി വെറ്റിനറി കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.
പുലിക്കുട്ടികളെ തേടി അമ്മപ്പുലി വന്നത് മൂന്ന് തവണ; പക്ഷെ കെണിയില്‍ കയറിയില്ല.!
അകത്തേത്തറ ഉമ്മിനിയിൽ ജനുവരിയിലാണ് ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിലായിരുന്നു തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ കുരക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീട് പരിശോധിച്ചത്. ആൾ പെരുമാറ്റം കേട്ട തള്ള പുലി, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പിൻഭാഗത്തുകൂടി ഓടി മറഞ്ഞു. കുഞ്ഞുങ്ങളെ സംരക്ഷിച്ച വനം വകുപ്പ് തള്ളപ്പുലിക്ക് വേണ്ടി കാത്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം തിരികെയെത്തിയ തള്ളപ്പുലി ഒരു കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു. വീണ്ടും തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുലി വന്നില്ല. ഇതോടെ അവശനിലയിലായ പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.