മലക്കപ്പാറയിൽ നാലുവയസ്സുകാരനെ പുലി ആക്രമിച്ചു; സംഭവം ഷെഡ്ഡിൽ കിടന്നുറങ്ങുമ്പോൾ

തൃശ്ശൂര്‍: മലക്കപ്പാറയില്‍ നാലുവയസ്സുള്ള ആദിവാസി ബാലനെ പുലി ആക്രമിച്ചു. മലക്കപ്പാറ ബീരാന്‍കുടി മേഖലയിലെ ബേബിയുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുഞ്ഞിന്റെ തലയ്ക്കു പിന്നിലാണ് മുറിവേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. താല്‍ക്കാലിക ഷെഡ്ഡില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് രാഹുലിനെ പുലി ആക്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News