ബംഗളൂരു: കര്‍ണാടകത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു. ചാംരാജനഗര്‍ ജില്ലയിലാണ് സംഭവം. ബംഗളൂരു സ്വദേശിയായ ഹര്‍ഷിത് ആണ് മരിച്ചത്. മാലെ മഹാദേശ്വര കുന്നുകള്‍ക്ക് സമീപമുള്ള കാവേരി വന്യജീവി ഡിവിഷനിലെ നാഗമല വനപാതയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച കുടുംബത്തോടൊപ്പം നാഗമല ക്ഷേത്രത്തിലേക്ക് നടന്നു പോകുന്നതിനിടെ പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പുള്ളിപ്പുലിയെ കണ്ടെത്താന്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി. പുള്ളിപ്പുലിയെ പിടികൂടാന്‍ വനപാതയില്‍ കൂട് കെണികളും സ്ഥാപിച്ചിട്ടുണ്ട്.
ഗ്രാമവാസികളും വനപാലകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


