സിഗരറ്റ് പുകച്ച് ഗ്ലാസിലേക്ക് മദ്യം പകർന്ന് നടി ലെന

അഭിനയ മികവു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ലെന.ഇപ്പോൾ കടലൻ
മേക്കോവര്‍ നടത്തി രംഗത്തെത്താറുള്ളത്. അത്തരത്തില്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ് ലെന. നവാഗതനായ ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21- ലാണ് ലെനയുടെ ഞെട്ടിയ്ക്കുന്ന മേക്ക് ഓവര്‍.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സിഗരറ്റ് പുകച്ചുകൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുന്ന ലെനയുടെ മൂന്ന് ഭാഗങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവര്‍ മറ്റ് പ്രധാന താരങ്ങളായി എത്തുന്നു

ഛായാഗ്രഹണം അഷ്‌കറും ഗോപിസുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News