FeaturedKeralaNews

നിയമസഭാ സമ്മേളനം തുടങ്ങി

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീളുന്ന നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. നിയമ നിര്‍മാണത്തിനു മാത്രമായാണ് 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുന്നത്. സമ്മേളനം നവംബര്‍ 12 വരെ നീളും. സഭ തുടങ്ങുന്ന ഇന്നു നാലു ബില്ലുകളാണു പരിഗണനയ്ക്കു വരുന്നത്.

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവയാണു പരിഗണിക്കുക. ചൊവ്വാഴ്ച മൂന്നു ബില്ലുകള്‍ പരിഗണിക്കും.

സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍, കേരള ധനസംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബില്‍ എന്നിവയാണു പരിഗണനയ്ക്കു വരുന്നത്. പ്ലസ്വണ്‍ സീറ്റുകളുടെ അപര്യാപതത ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പും ഇന്ന് സഭയില്‍ ഉയരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button