തോൽവിയോടെ ഇതിഹാസം വിടവാങ്ങി, യു എസ് ഓപ്പണ്‍ ടെന്നിസിൽ നിന്ന് സെറീന വില്യംസ് പുറത്ത്

Serena Williams, of the United States, motions a heart to fans after losing to Ajla Tomljanovic, of Austrailia, during the third round of the U.S. Open tennis championships, Friday, Sept. 2, 2022, in New York. (AP Photo/Frank Franklin II)

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നിസിൽ നിന്ന് ഇ​തി​ഹാ​സ താരം സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് താരം തോൽവി സമ്മതിച്ചത്. 7–5, 6–7, 6–1 എന്ന സ്കോറിനാണ് സെറീനയുടെ തോൽവി.

സെറീനയുടെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റായിരുന്ന് ഇത്. യു.എസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 27 വർഷത്തെ കരിയറിൽ 23 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ സെറീന നേടിയിട്ടുണ്ട്.

അതേസമയം, ഗ്രാൻഡ്‌ സ്ലാം ഡബിൾ‌സിൽ സെറീന– വീനസ് വില്യംസ് സഖ്യം കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​ചെ​ക്ക് ​ജോ​ഡി​ ​ലൂ​സി​ ​ഹ്ര​ഡേ​ക്ക​-​ ​ലി​ൻ​ഡ​ ​നൊ​സ്ക്കോ​വ​ ​സ​ഖ്യ​ത്തോ​ടാ​ണ് ഇവർ ​പൊ​രു​തി​ ​തോ​റ്റ​ത്.​ ​ആ​ദ്യ​ ​സെ​റ്റി​ൽ​ ​ക​ടു​ത്ത​ ​പോ​രാ​ട്ടം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​ടൈ​ബ്രേ​ക്ക​റി​ലാ​ണ് 42​കാ​രി​യാ​യ​ ​വീ​ന​സും​ 40​ ​കാ​രി​യാ​യ​ ​സെ​റീ​ന​യും​ ​കീ​ഴ​ട​ങ്ങി​യ​ത് ​(6​/7​).​ ​അ​ടു​ത്ത​ ​സെ​റ്റ് 6​-4​ന് ​സ്വ​ന്ത​മാ​ക്കി​ ​ചെ​ക്ക് ​ജോ​ഡി​ ​വി​ജ​യം​ ​സ്വ​ന്ത​മാ​ക്കി.


2018​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​സെ​റീ​ന​യും​ ​വീ​ന​സും​ ​ഡ​ബി​ൾ​സി​ൽ​ ​ഒ​രു​മി​ച്ച് ​മ​ത്സ​രി​ക്കു​ന്ന​ത്.​ 14​ ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ട​ങ്ങ​ളും​ 3​ ​ഒ​ളി​മ്പി​ക് ​സ്വ​ർ​ണ​ ​മെ​ഡ​ലു​ക​ളും​ ​സെ​റീ​ന​ ​-​ ​വീ​ന​സ് ​സ​ഖ്യം​ ​നേ​ര​ത്തേ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​വൈ​ൽ​ഡ് ​കാ​ർ​‌ഡി​ലൂ​ടെ​യാ​ണ് ​ഇ​ത്ത​വ​ണ​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ഡ​ബി​ൾ​സി​ന് ​ഇ​രു​വ​രും​ ​ഇ​റ​ങ്ങി​യ​ത്.​

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News