26.2 C
Kottayam
Friday, June 5, 2026

‘കേരളത്തിനുവേണ്ടി മാത്രമല്ല ഇന്ത്യയ്ക്കു വേണ്ടി ഇനിയും ഇടതുപക്ഷ ഭരണം വരണം’; ശശികുമാര്‍

Must read

തിരുവനന്തപുരം : ഇടതുപക്ഷ സർക്കാരിന്‌ വീണ്ടുമൊരു അവസരം ലഭിക്കണമെന്നതിന്‌ എന്നത്തേക്കാളും ഇപ്പോൾ പ്രാധാന്യമുണ്ടെന്ന്‌ ഏഷ്യൻ സ്‌കൂൾ ഓഫ്‌ ജേണലിസം ഡയറക്ടർ ശശികുമാർ. “എന്തുകൊണ്ട് കേരളത്തിൽ വീണ്ടുമൊരു ഇടതുപക്ഷ സർക്കാർ’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രകൃതി ദുരന്തിലും കോവിഡ് കാലത്തും  ഇടത്‌ സർക്കാർ നിരന്തരമായ വികസനക്ഷേമ പ്രവർത്തനം നടത്തി. രാജ്യത്തിന്റെ മറ്റിടങ്ങളിൽ കോടിക്കണക്കിനുപേർ തൊഴിലും വരുമാനവും നഷ്ടപ്പെട്ട്‌ അലഞ്ഞപ്പോൾ കേരളത്തിൽ എല്ലാവർക്കും സൗജന്യഭക്ഷണ കിറ്റ്‌ നൽകി. ക്ഷേമ പെൻഷൻ വർധിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന രാജ്യത്താണ്‌ നാമുള്ളത്‌. ഫ്രീഡം ഹൗസ് എന്ന അന്തർദ്ദേശീയ ഏജൻസി ഇന്ത്യയെ ജനാധിപത്യം കുറഞ്ഞ രാജ്യമായാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇതിനെ പ്രതിരോധിക്കാൻ അസാമാന്യമായ ആർജവം കാണിച്ചെന്നും ശശികുമാര്‍ പറഞ്ഞു.

സർക്കാരിനെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമ്പോൾ കോൺഗ്രസ് അതിനെ അനുകൂലിക്കുന്നു. ഇനിയും ഇടതുപക്ഷ ഭരണം വരണമെന്ന്‌ പറയുന്നത്‌ കേരളത്തിനുവേണ്ടി മാത്രമല്ല ഇന്ത്യയ്‌ക്കു വേണ്ടികൂടിയാണെന്നും ശശികുമാർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week