28.4 C
Kottayam
Saturday, June 6, 2026

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനെ വിവാഹം ചെയ്തു; ദമ്പതികള്‍ ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിക്കുന്നു

Must read

ലണ്ടന്‍:മകന്‍റെ മരണശേഷം മരുമകളെ വിവാഹം ചെയ്യുന്ന അമ്മായിയപ്പന്മാരുടെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിവാഹങ്ങളുടെ ചില വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അവ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡെക്ലാന്‍റെ അനുഭവം അതിലും തീവ്രമായിരുന്നു. ഡെക്ലാന്‍ ഫുള്ളറും (22) സ്റ്റെഫാനിയും (22) ദമ്പതികളായിരുന്നു.

ഇരുവര്‍ക്കും രണ്ട് വയസുള്ള വില്ലോയെന്ന ഒരു പെണ്‍കുട്ടിയുമുണ്ട്. എന്നാല്‍, ഇംഗ്ലണ്ടിലെ വെയില്‍സില്‍ നിന്നുള്ള ഡെക്ലാന്‍ ഫുള്ളര്‍ തന്‍റെ അനുഭവം ദി സണിനോട് പറയുമ്പോള്‍ ഗദ്ഗദകണ്ഠനായി. തന്‍റെ പ്രശ്നങ്ങള്‍ തുടങ്ങിയത് 2022 സെപ്തംബറില്‍ തങ്ങളുടെ കൊച്ചു കുടുംബത്തോടൊപ്പം അച്ഛന്‍ താമസിക്കാന്‍ തുടങ്ങിയതിന് ശേഷമാണെന്ന് ഡെക്ലാന്‍ പറയുന്നു. 

മുന്‍ ശ്മശാന ജോലിക്കാരനായിരുന്ന ഡെക്ലാന്‍ പറയുന്നത് തന്‍റെ ജീവിതം ഇന്ന് ടിവി സീരിയല്‍ പോലെയായെന്നാണ്. പ്രത്യേകിച്ചും ബ്രിട്ടീഷ് ടെലിവിഷന്‍ സോപ്പ് ഓപ്പറേ പോലെയായെന്ന്. താനില്ലാത്തപ്പോള്‍ അച്ഛനും തന്‍റെ ഭാര്യയും ചേര്‍ന്ന് ടിവിയില്‍ ദി സിംസണ്‍സ് (അമേരിക്കന്‍ കോമിക്ക് സീരിയല്‍) കാണുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അയാള്‍ ആരോപിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം അച്ഛന്‍റെ മുറിയിലേക്ക് പോകാന്‍ തൃതിപ്പെടുന്ന ഭാര്യയെ താന്‍ ഒരിക്കല്‍ പിടികൂടിയെന്നും അദ്ദേഹം പറയുന്നു. 

“ഇത് അസുഖമാണ് – എന്‍റെ അച്ഛന് എന്നോട് ഇത് എങ്ങനെ ചെയ്യാൻ കഴിയും? ഇത് EastEnders-ൽ ( ബ്രിട്ടീഷ് ടെലിവിഷന്‍ സോപ്പ് ഓപ്പറേ) നിന്നുള്ള ഒരു പ്ലോട്ട് പോലെയാണ്. ഇത് സാധാരണമല്ല.” ഡെക്ലാൻ ദി സണിനോട് പറഞ്ഞു. വിവാഹമോചിതനും 44 കാരനുമായ പിതാവ് തങ്ങളോടൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് തനിക്ക് ഭാര്യയുടെ മേല്‍ സംശയങ്ങള്‍ ആരംഭിച്ചതെന്ന് അയാള്‍ പറയുന്നു. സംശയം കടുത്തപ്പോള്‍ അച്ഛന്‍റെ മുറിക്ക് മുന്നില്‍ ഘടിപ്പിച്ചിരുന്ന വെബ്ക്യാം പരിശോധിക്കാന്‍ അയാള്‍ തയ്യാറായി.

- Advertisement -

അങ്ങനെ താന്‍ വീട്ടിലില്ലാത്തപ്പോള്‍ തന്‍റെ ഭാര്യ കൂടുതല്‍ സമയവും അച്ഛന്‍റെ മുറിയില്‍ ചിലവഴിക്കുന്നതായി കണ്ടെത്തിയെന്നും അയാള്‍ പറഞ്ഞു. സംശയം സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ ഡെക്ലാന്‍ ഫുള്ളര്‍, സ്റ്റെഫാനിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം സ്റ്റെഫാനിയും ഡാരനും തങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോയി. ഇന്ന് അവര്‍ തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

- Advertisement -

പക്ഷേ, ഡെക്ലാൻ ആകെ ആശയക്കുഴപ്പത്തിലാണ്. തന്‍റെ മുന്‍ ഭാര്യയായ സ്റ്റെഫാനിക്ക് തന്‍റെ അച്ഛനില്‍ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തന്‍റെ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്‍റെ മകള്‍ വില്ലോയ്ക്കും അവര്‍ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്നെ വില്ലോയ്ക്ക് പുതിയ കുട്ടികളുടെ അച്ഛനും അമ്മയും ഒരേസമയം അമ്മയും മുത്തച്ഛനുമായിരിക്കും

ഈ ബന്ധങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണെന്ന് ഡെക്ലാന്‍ പറയുന്നു. ഇന്ന് താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്നും എന്നാല്‍ അവരില്ലാത്ത തന്‍റെ ജീവിതം മികച്ചതാണെന്നും ഡെക്ലാന്‍ ദി സണ്ണിനോട് പറഞ്ഞു. എന്നാല്‍, താന്‍ ഡെക്ലാനെ ചതിച്ചിട്ടില്ലെന്നാണ് സ്റ്റെഫാനി അവകാശപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week