28.4 C
Kottayam
Saturday, June 6, 2026

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം;ഒരാള്‍ ആശുപത്രിയില്‍

Must read

ഇടുക്കി:ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഇടുക്കി പൂപ്പാറയിൽ ചക്കക്കൊമ്പനെ കാറിടിച്ചത്. ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. ആനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് വനം വകുപ്പ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ചക്കക്കൊമ്പൻ സാധാരണപോലെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് ആനയെ കണ്ട് ആ​ഗോര്യസ്ഥിതി വിലയിരുത്തിയിരുന്നു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവമുണ്ടായത്.

ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാർ ഇടിച്ചതോടെ അക്രമാസക്തനായ ചക്കക്കൊമ്പൻ വാഹനം തകർക്കാനും ശ്രമിച്ചിരുന്നു.

- Advertisement -

അതിനിടെ ചിന്നക്കനാലില്‍ നിന്നും മയക്കുവെടിവെച്ച് പിടികൂടി കാടുമാറ്റിയ അരിക്കൊമ്പന്‍ രണ്ട് ദിവസം തങ്ങിയ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂർ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനിപ്പോഴുള്ളത്. രാവിലെ പൂശാനംപെട്ടിയിലെ പെരുമാൾ കോവിലിന് സമീപത്തെ വനത്തിലായിരുന്നു അരിക്കൊമ്പന്‍റെ സാറ്റലൈറ്റ് കോളർ സിഗ്നലുണ്ടായിരുന്നു. ഈ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ അകലെയാണ് ജനവാസ മേഖല. എന്നാൽ കാട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. 

- Advertisement -

അരിക്കൊമ്പൻ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്ക്കേണ്ടെന്നാണ് വനംവകുപ്പിന്‍റെ തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതാണ് സൂചന. കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം, മുതുമലയിൽ നിന്നുള്ള ആദിവാസികൾ അടങ്ങുന്നവരുടെ പ്രത്യേക സംഘം നിരീക്ഷണം തുടരുന്നത്. 

ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനായിരുന്നു നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week