ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക് മെഡൽ ജേതാവുമായ ലിയാൻഡർ പേസ് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് പേസിന്റെ ഈ രാഷ്ട്രീയ പ്രവേശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

ബംഗാൾ വംശജനായ ലിയാൻഡർ പേസിനെ മുൻനിർത്തി സംസ്ഥാനത്ത് വലിയ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം.കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കായികരംഗത്ത് രാജ്യം കണ്ട ഏറ്റവും വലിയ താരങ്ങളിലൊരാളായ പേസ് ബിജെപിയിൽ ചേരുന്നത് യുവാക്കൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന് കിരൺ റിജിജു പറഞ്ഞു.

English Summary

Indian tennis legend Leander Paes officially joined the Bharatiya Janata Party (BJP) in New Delhi. The membership was handed over in the presence of Union Minister Kiren Rijiju and other senior party leaders. Paes’ entry into politics comes just ahead of the West Bengal Assembly elections. A native of Bengal and an Olympic medalist, Paes is expected to be a key figure for the BJP in its campaign to appeal to the youth and the sports community in the state. While he was previously associated with the Trinamool Congress (TMC), his shift to the BJP marks a significant turn in his political journey.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News