FeaturedHome-bannerKeralaNews

ശബരിമല ശ്രീകോവിലിൽ ചോർച്ച,ദ്വാരപാലക ശില്പങ്ങൾ നനയുന്നു

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്‍റെ  ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി.  സ്വർണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ വീഴുന്നതായാണ്  കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ചിന് സ്വർണ്ണപ്പാളികൾ ഇളക്കി പരിശോധിക്കും.  തന്ത്രി, തിരുവാഭരണ കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിൽ ആകും നടപടികൾ.  ഒരു ദിവസം കൊണ്ട്  അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും എന്ന് ദേവസ്വം ബോർഡ്‌ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button