യു.ഡി.എഫില്‍ ഭിന്നത,കോണ്‍ഗ്രസിനോട് ലീഗ് ഇടഞ്ഞു,കോട്ടയത്ത് ഒറ്റയ്ക്ക് മത്സരിയ്ക്കും

കോട്ടയം: ജില്ലാ പഞ്ചായത്തില്‍ സീറ്റ് നിഷേധിച്ചതോടെ കോട്ടയത്ത് കലാപക്കൊടിയുമായി മുസ്ലിം ലീഗ്. 5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ലീഗ് തീരുമാനിച്ചു. എരുമേലി സീറ്റാണ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടത്തിയ ഉഭയ കക്ഷി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്.

സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് ഉഭയകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് ലീഗ് ഇടഞ്ഞത്. ലീഗ് ആവശ്യപ്പെട്ട എരുമേലിക്കു പുറമെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കും. 2 ഡിവിഷനുകള്‍ ഏതെന്ന് ഉടന്‍ കണ്ടെത്തും.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ടത് മുന്നണിയ്ക്ക് തിരിച്ചടി നല്‍കുമെന്ന ആശങ്കകള്‍ സജീവമാണ്.ഇതിനിടെയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംഗീഗ് ഇടഞ്ഞത്.കോട്ടയത്ത് ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ മലബാര്‍ മേഖലയിലും തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News