തൃശ്ശൂർ:സിബിഐ അന്വേഷണത്തിനും ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും വഴി തുറന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റാനാവാതെ യുഡിഎഫ്. വിവാദമായ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണം നടക്കുന്ന വടക്കാഞ്ചേരി മുൻസിപ്പിലാറ്റിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് അധികാരം പിടിച്ചു.
41 അംഗ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ ഇക്കുറി 22 സീറ്റുകളാണ് എൽഡിഎഫ് സ്വന്തമാക്കിയത്. 21 സീറ്റുകളിൽ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും വിജയിച്ചു. യുഡിഎഫ് 16 സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചപ്പോൾ മൂന്ന് സീറ്റുകളിൽ സ്വതന്ത്ര്യരാണ് വിജയം നേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News