28.2 C
Kottayam
Friday, June 5, 2026

42 ഇടത്ത് ഭരണം, നഗരസഭകളിലും എൽ.ഡി.എഫ് മുന്നിൽ, പിഴവ് പരിഹരിയ്ക്കുന്നതായി കമ്മീഷൻ

Must read

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പിലാറ്റികളുടെ എണ്ണത്തിലും ഇടതുപക്ഷ മുന്നണി തന്നെ മുന്നില്‍. തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെന്റ് സോഫ്‌റ്റ്‌വെയറില്‍ വന്ന പിഴവ് മൂലമാണ് യുഡിഎഫിന് കണക്കില്‍ മേല്‍ക്കൈ ലഭിച്ചത്. വെബ്‌‌‌സൈറ്റിലെ തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

പുതിയ കണക്ക് പ്രകാരം തെരഞ്ഞെടുപ്പ് നടന്ന 86 മുനിസിപ്പാലിറ്റികളില്‍ 42ലും ഭരണം എല്‍ഡിഎഫിനാണ്. 36 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഭരിക്കും. ആറ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പരവൂര്‍, പത്തനംതിട്ട, തിരുവല്ല, മാവേലിക്കര, കളമശേരി, കോട്ടയം എന്നീ മുനിസിപ്പാലിറ്റികളിലാണ് ഒരു മുന്നണിക്കും ഭൂരിപക്ഷം നേടാനാകാത്തത്.

നേരത്തേ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട കണക്കില്‍ യുഡിഎഫിന് 45, എല്‍ഡിഎഫ് 35, എന്‍ഡിഎ 2, മറ്റുള്ളവര്‍/ഭൂരിപക്ഷമില്ലാത്തവ 4 -എന്നിങ്ങനെയായിരുന്നു കക്ഷി നില. എല്‍ഡിഎഫ് സ്വതന്ത്രരായി വിജയിച്ചവരെയൊക്കെ മറ്റുള്ളവര്‍ എന്ന കാറ്റഗറിയിലും, യുഡിഎഫ് ലിസ്റ്റിലും ട്രെന്‍ഡ് സോ‌ഫ്‌റ്റ്‌വെയര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തുല്യത വന്ന കളമശേരി ,പരവൂര്‍ , മാവേലിക്കര ,പത്തനംതിട്ട നഗരസഭകള്‍ യുഡിഎഫ് കണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത്. എല്‍ഡിഎഫ് വിജയിച്ച പഞ്ചാത്തുകളും മുനിസിപ്പാലിറ്റികളും വരെ യുഡിഎഫിന്റെ കണക്കില്‍ വന്നു. ഇങ്ങനെയാണ് ഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും യുഡിഎഫ് ഭരണമെന്ന കണക്ക് വന്നത്. എന്നാല്‍ പിന്നീട് പരാതികള്‍ വന്നതോടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പുനപരിശോധിക്കുകയും പിശക് തിരുത്തുമെന്ന് അറിയിച്ചതും.

ട്രെന്‍ഡ് സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്‌ത വിവിധ ഗ്രാമപഞ്ചായത്തുകളുടെ കണക്കിലും ഇത്തരത്തില്‍ വ്യത്യാസം വരുന്നുണ്ട്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള കാഞ്ഞിരംകുളം, പോരുവഴി എന്നീ പഞ്ചായത്തുകളും മുന്നണികള്‍ക്ക് തുല്യ നിലയുള്ള അതിയന്നൂര്‍, പെരിങ്ങമല, വിളവൂര്‍ക്കല്‍, ആര്യങ്കാവ്, മണ്‍റോതുരുത്ത്, ഓച്ചിറ പഞ്ചായത്തുകളും യുഡിഎഫ് പക്ഷത്താണ് ചേര്‍ത്തിരിക്കുന്നത്. ട്രെന്‍ഡ് കണക്ക് പ്രകാരം നിലവില്‍ 29 ഗ്രാമപഞ്ചായത്തുകളില്‍ മറ്റുള്ളവര്‍ ഭരിക്കുകയോ, ആര്‍ക്കും ഭൂരിപക്ഷം നേടാനാകുകയോ ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week