തൊടുപുഴ: നഗരസഭയിൽ എൽ ഡി എഫിന് അടിമറി വിജയം. കോൺഗ്രസ് വിമതനെ സ്ഥാനാർഥിയാക്കി എൽ ഡി എഫ് നടത്തിയ നീക്കമാണ് വിജയം കണ്ടത്. യു ഡി എഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയും ഇടത് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്യ്തു.
യു ഡി എഫ് 13 എൽ ഡി എഫ് 12 ബി ജെ പി 8 കോൺഗ്രസ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒരു കോൺഗ്രസ് വിമതന്റെ പിൻതുണ ഉറപ്പാക്കിയ യു ഡി എഫ് ആദ്യ ഒരു വർഷം പി ജെ ജോസഫ് വിഭാഗത്തിന് നൽകാൻ രാത്രി ഏറെ നീണ്ട ചർച്ചകൾ കൾക്കൊടുവിൽ തിരുമാനിച്ചു.
ആറ് സീറ്റുള്ള മുസ്ലിം ലീഗും ആഞ്ച് സീറ്റും യു ഡി എഫ് വിമതന്റെ പിൻതുണയുള്ള കോൺഗ്രസും ആദ്യ ടേം ചെയർമാൻ സ്ഥാനം വേണമെന്ന നിലപാട് എടുത്തിരുന്നു. തീരുമാനമാകാതെ വന്നതോടെ പി ജെ ജോസഫ് വിഭാഗത്തിന് ഒരു വർഷം ചെയർമാൻ പദവി നൽകാൻ യു ഡി എഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നു. രാത്രിയിൽ ചില യു ഡി എഫ് നേതാക്കളുടെ രഹസ്യ പിൻതുണയോടെ നടന്ന നീക്കമാണ് എൽ ഡി എഫ് വിജയത്തിന് പിന്നിൽ കോൺഗ്രസ് വിമതനായ സനീഷ് ജോർജിനെ ചെയർമാനാക്കാൻ തീരുമാനമായി. മുസ്ലിം ലീഗ് ടിക്കറ്റിൽ യു ഡി എഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ എൽ ഡി എഫ് പാളയത്തിൽ എത്തിക്കാൻ എൽ ഡി എഫിനായി. ഇവരെ വൈസ് ചെയർമാനായും തീരുമാനിച്ചു.