FeaturedKeralaNews

‘ഉറപ്പാണ് എല്‍.ഡി.എഫ്’; ഇടതുമുന്നണിയുടെ പരസ്യവാചകം പുറത്തിറക്കി

തിരുവനന്തപുരം: പുതിയ തെരഞ്ഞെടുപ്പ് പരസ്യവാചകവുമായി ഇടതുമുന്നണി. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം, ഉറപ്പാണ് തൊഴിലവസരങ്ങള്‍ തുടങ്ങിയ ഉപതലക്കെട്ടുകളും പരസ്യവാചകത്തില്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോട്ടോയും ഇതില്‍ നല്‍കിയിട്ടുണ്ട്.

ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി പ്രകാശനം ചെയ്തു. കഴിഞ്ഞ തവണ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു ഇടതുമുന്നണിയുടെ പരസ്യവാചകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button