26.5 C
Kottayam
Wednesday, May 1, 2024

കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം

Must read

കോഴിക്കോട്: കോഴിക്കോട്ട് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്.

ആക്രമികള്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. സംഭവത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്കും നിസാര പരിക്കേറ്റു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week