33.4 C
Kottayam
Saturday, May 4, 2024

ചെട്ടികുളങ്ങരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

Must read

ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. ഈരേഴ തെക്ക് ചെമ്പോലില്‍ കെ. മഹാദേവന്‍ പിള്ളയാണ് മരിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകള്‍ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.25 നായിരുന്നു സംഭവം. ഉടന്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാരലല്‍ കോളജ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സിപിഐഎം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week