KeralaNews

കൊല്ലത്ത് കോണ്‍ഗ്രസ് ഓഫീസില്‍ വടിവാളുമായി കയറി എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ ഭീഷണി

കൊല്ലം: അഞ്ചലില്‍ കോണ്‍ഗ്രസ് ഓഫീസില്‍ വടിവാളുമായി കയറി എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ ഭീഷണി. ചടയമംഗലം മണ്ഡലത്തിലെ കരുകോണില്‍ പരസ്യപ്രചാരം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് നടന്ന പ്രകടനത്തിന് പിന്നാലെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനിടെ സുഹൃത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് യുവാവ് പാര്‍ട്ടി ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയത്. യുവാവിനെ അഞ്ചല്‍ പോലീസ് കസ്റ്റഡയിലെടുത്തു. അഞ്ചല്‍ സ്വദേശി ഷാലു ഷറഫാണ് പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button