27.6 C
Kottayam
Thursday, June 4, 2026

കോടതിയില്‍ കീഴടങ്ങാനെത്തി; ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ ആലപ്പുഴയിലെ വ്യാജ അഭിഭാഷക പോലീസിനെ വെട്ടിച്ച് മുങ്ങി

Must read

ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക പോലീസിനെ വെട്ടിച്ച് നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് കടന്നുകളഞ്ഞത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്.

ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക ഇന്ന് ഉച്ചയോടെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായത്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോടതിയിലെത്തിയത്. എന്നാല്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഇതോടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് യുവതി വീണ്ടും മുങ്ങി. ബാര്‍ അസോസിയേഷന്‍, തട്ടിപ്പ് കണ്ടെത്തിയതിനെ പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമായിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെയാണ് പോലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങിയത്. നേരത്തെ പ്രതിക്കായുള്ള തെരച്ചിലിലായിരുന്നു പോലീസ്. ഇവര്‍ ഡല്‍ഹിയിലാണെന്നും വിവരമുണ്ടായിരുന്നു. ഡല്‍ഹിയില്‍ ആണെന്നായിരുന്നു സൂചന.

നിയമ ബിരുദമില്ലാതെ വ്യാജ വിവരങ്ങള്‍ നല്‍കിയാണ് പ്രതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്. തിരുവനന്തപുരം ലോ കോളേജില്‍ പഠിച്ചിരുന്നെങ്കിലും സെസി പക്ഷേ പരീക്ഷ പാസായിരുന്നില്ല. ഇക്കാര്യം അറിയാവുന്നവര്‍ അന്വേഷിച്ചപ്പോള്‍ പഠിച്ചത് ബംഗ്ലുവരുവിലാണെന്ന് മാറ്റി പറയുകയായിരുന്നു. ഇവര്‍ നല്‍കിയ റോള്‍ നമ്പറില്‍ ഈ പേരുകാരിയായ ആരും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായി. തുടര്‍ന്ന് ഇവര്‍ക്ക് ബാര്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്തതിനെത്തുടര്‍ന്ന് അടിയന്തിര എക്സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്ന് ഇബാര്‍ അസോസിയേഷനില്‍ നിന്നു പുറത്താക്കിയിരിന്നു.

- Advertisement -

പിന്നാലെയാണ് ബാര്‍ അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സെസി ലൈബ്രററിയുടെ ചുമതല വഹിക്കുകയായിരുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ കേസ് നടത്തിയിട്ടുള്ള ഇവര്‍ നിരവധി കമീഷനുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week