28.4 C
Kottayam
Saturday, June 6, 2026

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പദ്ധതി; പൊളിച്ച് പോലീസ്, അറസ്റ്റ്

Must read

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പന്‍വേലില്‍വെച്ച് സല്‍മാന്റെ കാറിന് നേര്‍ക്ക് ആക്രമണം നടത്താനായിരുന്നു പദ്ധതി. പന്‍വേലിലാണ് സല്‍മാന്റെ ഫാംഹൗസ് സ്ഥിതിചെയ്യുന്നത്. ഇതിനായി സംഘം പാകിസ്താനിയായ ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകളും വാങ്ങിയിരുന്നു.

സംഭവത്തില്‍ നവി മുംബൈ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാംഹൗസിന് സമീപത്തുവെച്ച് കാര്‍ നിര്‍ത്തിച്ച് എ.കെ. 47 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനായിരുന്നു പദ്ധതി. ബിഷ്‌ണോയി സംഘത്തിലെ ഷൂട്ടര്‍മാരായ ധനഞ്ജയ് താപ്‌സിങ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാന്‍, റിസ്‌വാന്‍ ഖാന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ഫാം ഹൗസിന് സമീപത്തും സല്‍മാന്റെ ഷൂട്ടിങ് ലൊക്കേഷന്‍ പരിസരത്തും നിരീക്ഷണം നടത്തിയെന്നാണ് വിവരം.

നിലവില്‍ ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിയും കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാളുടെ ബന്ധു അന്‍മോല്‍ ബിഷ്‌ണോയിയും ചേര്‍ന്ന് പാകിസ്താനി ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകള്‍ വാങ്ങിയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എ.കെ. 47 ഉള്‍പ്പെടെയുള്ളവയാണ് വാങ്ങിയത്. സല്‍മാന്റെ വാഹനത്തിനു നേര്‍ക്കോ അല്ലെങ്കില്‍ ഫാം ഹൗസിന് നേര്‍ക്കോ ആക്രമണം നടത്താനായിരുന്നു പദ്ധതി.

ഏപ്രില്‍ 14-ന് ബൈക്കിലെത്തിയ സംഘം ബാന്ദ്രയിലെ സല്‍മാന്റെ വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഗൂഢാലോചനയെ കുറിച്ചുള്ള വിവരം പുറത്തെത്തുന്നത്. അന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week