29.4 C
Kottayam
Saturday, June 6, 2026

അമര്‍ അക്ബര്‍ ആന്റണിയില്‍ നിന്നും തന്നെ ഒഴിവാക്കിയത് പൃഥിരാജോ? തുറന്ന് പറഞ്ഞ് ആസിഫലി

Must read

കൊച്ചി:താനും പൃഥ്വിരാജും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആസിഫ് അലി. ‘അമര്‍ അക്ബര്‍ ആന്റണി’ എന്ന സിനിമയില്‍ ആസിഫ് അലി ചെയ്യാനിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം സംവിധായകനായ നാദിര്‍ഷ മറ്റൊരാള്‍ക്ക് കൊടുത്തെന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ലെന്നും തങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറയുന്നതെന്നും ആസിഫ് അലി പറയുന്നു. തലവന്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു അ്‌ദ്ദേഹം പ്രതികരിച്ചത്.

”അമര്‍ അക്ബര്‍ ആന്റണിയില്‍ രാജുവേട്ടന്‍ എന്നെ മാറ്റി എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാടു പേര്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടു. അതെല്ലാം വാസ്തവത്തിന് നിരക്കുന്നതല്ല. ഒരിക്കലും രാജുവേട്ടന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രാജുവേട്ടന്‍ പറഞ്ഞതിന്റെ അര്‍ഥം അതല്ല. കുറച്ചുകൂടി പ്രായമുള്ള ആളാണ് വേണ്ടതെന്നാണ് രാജുവേട്ടന്‍ പറഞ്ഞത്. അവരുടെ ഇടയില്‍ ഞാന്‍ പോയി നിന്നാല്‍ ഒരു അനിയനെ പോലെ തോന്നിയേക്കാം. അല്ലാതെ എന്നെ ആ സിനിമയില്‍ നിന്നും മാറ്റണം എന്ന് പറഞ്ഞിട്ടേയില്ല.

പറയുന്ന കാര്യങ്ങള്‍ ആളുകള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലെ വ്യത്യാസമാണ് പ്രശ്‌നം. ഞാനായിരുന്നെങ്കില്‍ ഈ ഒരു സ്വീകാര്യത ഒരിക്കലും ആ സിനിമയ്ക്ക് കിട്ടിയെന്നു വരില്ല. ആ മൂന്നു പേരെ കണ്ടുകൊണ്ട് തന്നെയാണ്, ആദ്യദിനം തന്നെ സിനിമ കാണാന്‍ എല്ലാവരും തയാറായത്. അല്ലെങ്കില്‍ ഞാന്‍ ഉള്ള സീനുകള്‍ ആളുകളെ കൂടുതല്‍ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ ഒരു ടീമാണ് അത്. സ്‌ക്രീന്‍ ഏജ് വച്ചു നോക്കിയാല്‍ ഞാന്‍ അവരെക്കാള്‍ വളരെ ചെറുതായി തോന്നിയേക്കാം.

- Advertisement -

ഷൂട്ടിങ്ങിനിടെ എനിക്ക് ഒരിക്കല്‍ അപകടം പറ്റിയിരുന്നു. ആ അപകടം ഉണ്ടായ അന്ന് തൊട്ട് എല്ലാദിവസവും എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ് രാജുവേട്ടനും സുപ്രിയചേച്ചിയും. രാജുവേട്ടന്‍ വിളിച്ചിട്ട് കിട്ടാതെ ഒടുവില്‍ സുപ്രിയ ചേച്ചി സമയുടെ (ആസിഫ് അലിയുടെ ഭാര്യ) ഫോണില്‍ വിളിച്ചു. രാജുവേട്ടനെ ചികിത്സിച്ച അതേ ഹോസ്പിറ്റലില്‍ അതേ ഡോക്ടറുടെ അടുത്ത് തന്നെ പോകണം എന്ന് പറഞ്ഞ് അതിന്റെ എല്ലാ കാര്യങ്ങളും ഫോളോ അപ്പ് ചെയ്തു.

- Advertisement -

സര്‍ജറി കഴിഞ്ഞപ്പോള്‍ ഇതുകൊണ്ട് എല്ലാം തീര്‍ന്നു എന്ന് കരുതരുത്, മൂന്നുമാസം വീട്ടില്‍ വിശ്രമിക്കണം, ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരാണ് അവര്‍. ഞങ്ങള്‍ക്കിടയില്‍ ഒരു വലിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞുണ്ടാക്കുന്നത് വലിയ വിഷമമാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒന്നിനോടും ഞാന്‍ പ്രതികരിക്കാത്തതാണ്. പക്ഷേ ഇതില്‍ ഒരു വ്യക്തത കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.”- ആസിഫ് അലി പറഞ്ഞു.

നാദിര്‍ഷാ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ സിനിമയാണ് അമര്‍ അക്ബര്‍ ആന്റണി. പൃഥ്വിരാജ്, ജയസൂര്യ ,ഇന്ദ്രജിത്ത് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്. ആസിഫ് അലി അതിഥി വേഷത്തിലാണ് ഈ സിനിമയിലെത്തിയത്. ഒരു പ്രധാന വേഷത്തില്‍ ആസിഫിനെ കാസ്റ്റ് ചെയ്യാനിരുന്നതായിരുന്നുവെന്നും പൃഥ്വിരാജിന്റെ പ്രേരണയാല്‍ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും സംവിധായകനായ നാദിര്‍ഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നാദിര്‍ഷയുടെ വാക്കുകള്‍ പിന്നീട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week