24.9 C
Kottayam
Friday, June 5, 2026

അടിയിൽ ലാത്തി പൊട്ടി,വേദനയ്ക്കൊപ്പം പൊട്ടിയ ലാത്തിയ്ക്ക് പിഴയടച്ച് യൂത്ത് കോൺഗ്രസ്

Must read

തൃശൂർ: ത​ല്ല് കി​ട്ടി​യ​തും പോ​രാ, കാ​ശും പോ​യ സ്ഥി​തി​യാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക്. പൊ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ലാ​ത്തി പൊ​ട്ടി​യ​തി​നാ​ണ് 1000 രൂ​പ വീ​തം 22 പേ​രി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്കി​യ​ത്. കു​ന്നം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​നു നേ​രെ പൊ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. ഫൈ​ബ​ര്‍ ലാ​ത്തി​ക​ള്‍ പൊ​ട്ടി​യ​തി​ന് പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കി​യ​തി​നു​മാ​യി​രു​ന്നു കേ​സ്.

2020 ജൂ​ലൈ 14നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ച്‌ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ തൃ​ശൂ​ര്‍ റോ​ഡി​ല്‍ ത​ട​ഞ്ഞു.ഇ​തോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഉ​ന്തും ത​ള്ളും ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ഓ​രോ​രു​ത്ത​രും 1500 രൂ​പ വീ​തം കെ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ച്ചി​രു​ന്ന​ത്.

ഇ​തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പി​ഴ​യി​ല്‍ ഇ​ള​വ് ന​ല്‍​കി 1000 രൂ​പ അ​ട​ക്കാ​ന്‍ ഹൈ​കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​വ് അ​ട​ക്ക​മു​ള്ള​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍, പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യ​ല്‍, കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന് ത​ട​സ്സം നി​ല്‍​ക്ക​ല്‍ തു​ട​ങ്ങി​യ​തി​നും വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കേ​സ് കോ​ട​തി​യി​ല്‍ തു​ട​രും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week