24.5 C
Kottayam
Friday, June 5, 2026

നമുക്ക് മരിക്കാം എന്ന് പറഞ്ഞപ്പോൾ വൈഗയുടെ അവസാനചോദ്യം ഇങ്ങനെ, ഫ്ളാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ

Must read

കൊ​ച്ചി: ക​ള​മ​ശേ​രി മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ച പ​തി​മൂ​ന്നു​കാ​രി വൈ​ഗ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ പി​താ​വ് സ​നു മോ​ഹ​നി​ല്‍​നി​ന്ന് പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. ക​ട​ബാ​ധ്യ​ത പെ​രു​കി​യ​പ്പോ​ള്‍ മ​ക​ളു​മൊ​ത്ത് മ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​നു മോ​ഹ​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ത​നി​യെ മ​രി​ച്ചാ​ല്‍ മ​ക​ള്‍ അ​നാ​ഥ​യാ​കു​മെ​ന്ന് ക​രു​തി. ഒ​രു​മി​ച്ച്‌ മ​രി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് മ​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.  തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതി. അതിനാൽ കൊച്ചിയിലെ ഫ്ലാറ്റിലെത്തി വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ശ്വാസം മുട്ടിച്ചപ്പോൾ വൈഗ ബോധരഹിതയായെന്നും മരിച്ചെന്നു കരുതി പുഴയിൽ തള്ളുകയായിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. ഒ​ളി​വി​ല്‍​പ്പോ​യ​ത​ല്ല മ​രി​ക്കാ​ന്‍ പോ​യ​താ​ണെ​ന്നും മൊ​ഴി. പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നും സ​നു പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യ​താ​യാ​ണു സൂ​ച​ന. മൊ​ഴി​യി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​നാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അതേസമയം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ രക്തക്കറ എങ്ങനെ വന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മൊഴിയില്‍ പൊലീസിന് വ്യക്തത വന്നിട്ടുണ്ട്.

സനു മോഹന്‍ മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കവേ മൂക്കില്‍ നിന്നാണ് രക്തം വന്നത്. മൂക്കില്‍ നിന്നും വീണ രക്തം ബെഡ്ഷീറ്റു കൊണ്ട് തുടച്ച ശേഷം അതേ ബെഡ്ഷീറ്റില്‍ പൊതിഞ്ഞു വൈഗയെ പുഴയില്‍ താഴ്‌ത്തിയെന്നാണ് പിതാവ് മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യല്‍ തുടരുകയാണ് . ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. മകളെ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നാണ് സനു മോഹന്റെ മൊഴി.
അതേസയം ഈ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അതേസമയം ഒളിവിൽ പോകുകയായിരുന്നില്ല, പകരം താൻ മരിക്കാൻ തന്നെയാണ് പോയതെന്നും ഇയാൾ പറയുന്നു. മൂകാംബികയില്‍ നിന്നും മുങ്ങിയ സനു മോഹന്‍ ഗോവയിലേക്കാണ് പോയിരുന്നതെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. കര്‍വാറില്‍ ബീച്ചില്‍ വച്ചാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.

- Advertisement -

നേരത്തെ കര്‍ണാടക പൊലീസാണ് പ്രതിയെ പിടികൂടിയതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കേരളാ പൊലീസ് തന്നെയാണ് പ്രതിയെ പൊക്കിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഭാര്യയെ ഭാര്യവീട്ടിൽ ആക്കിയ ശേഷം കുട്ടിയെ കൊണ്ടുവന്ന ഇയാൾ കുട്ടിയോട് നമുക്ക് മരിക്കാം എന്ന് പറയുകയും കുട്ടി അപ്പോൾ ‘അമ്മ എന്ത് ചെയ്യും എന്ന് ചോദിക്കുകയും ചെയ്തു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കൊള്ളും എന്നാണ് ഇതിന് ഇയാൾ പറഞ്ഞ മറുപടി. ഇതോടെ വൈഗ കരയാൻ തുടങ്ങി. അപ്പോഴാണ് ഇയാൾ കുട്ടിയെ തന്റെ ശരീരത്തോട് ചേർത്ത് നിർത്തി കുട്ടിയുടെ ശ്വാസം നിലയ്ക്കുന്നത് വരെ അമർത്തി പിടിച്ചത്.

- Advertisement -

തുടർന്ന് ബോധരഹിതയായ കുട്ടിയെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു എടുത്തുകൊണ്ടുപോയി കാറിൽ കയറ്റി പുഴയിൽ തള്ളുകയായിരുന്നു. എന്നാൽ ഇയാൾക്ക് മരിക്കാൻ തോന്നിയില്ലെന്നും മറ്റെവിടെങ്കിലും പോയി മരിക്കാമെന്നു കരുതി ഒളിവിൽ പോകുകയായിരുന്നു എന്നുമാണ് സനുമോഹന്റെ മൊഴി. സാനു പുലര്‍ച്ചെ തന്നെ കാറില്‍ വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കോയമ്ബത്തൂരിലേക്ക് കടക്കുകയും ചെയ്തു. വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന രാസപരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മകളെ മദ്യം നല്‍കി മയക്കി പുഴയിലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

2016 വരെ പൂനെയില്‍ ലെയ്‌ത്ത് ബിസിനസ് നടത്തിയ സാനു നിരവധി സാമ്ബത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. പൂനെയില്‍ നിന്ന് ആരുമറിയാതെയാണ് ഇവര്‍ കൊച്ചിയിലേക്കു മുങ്ങി, ഫ്ളാറ്റ് വാങ്ങി താമസമാക്കിയത്. കൊച്ചിയിലും പലരില്‍ നിന്നായി സാനു വലിയ തുകകള്‍ കടം വാങ്ങുകയും തട്ടിപ്പുകള്‍ നടത്തുകയും ചെയ്തു. കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സനു പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week