InternationalNews

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

ലോസ് ആഞ്ചലസ്:പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡിസംബർ അവസാന വാരമാണ് ലാറി കിങിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോ​ഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബു​ദവും ഉണ്ടായിരുന്നു.

ചുരുട്ടി വെച്ച ഷര്‍ട്ടിന്റെ കൈകളുമായി പല നിറത്തിലുള്ള ടൈകളും സസ്‌പെന്‍ഡേഴ്‌സും വലിപ്പമേറിയ കണ്ണടകളും ധരിച്ചെത്തുന്ന ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളുമായി ലാറി നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

2010 ല്‍ സിഎന്‍എന്നില്‍ നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ലാറി കിങ് ലൈവ്‌ ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button