28.4 C
Kottayam
Wednesday, May 15, 2024

എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ വെള്ളം കയറി, പിറവം-വൈക്കം റോഡ് സ്‌റ്റേഷ നുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിന്‍ ഗതാഗതം താറുമാറായി

Must read

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. മണ്ണ് നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം.

സൗത്ത് സ്റ്റേഷനില്‍ വെള്ളംകയറിയതോടെ വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. കൊച്ചിയില്‍ എംജി റോഡ്, ഇടപ്പള്ളി, സൗത്ത്, നേര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം എന്നിവിടങ്ങളില്‍ വലിയതോതിതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week