29.4 C
Kottayam
Friday, June 5, 2026

കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Must read

കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി.

പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണെന്ന്‌ റെയില്‍വേ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഗാന്ധിധാമില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

നിയന്ത്രണം ഏര്‍പ്പെടുത്തിയ മറ്റു സര്‍വീസുകള്‍

  • മഡ്ഗാവ് ജംഗ്ഷന്‍-മെംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി
  • മെംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍, ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും (06602)
  • കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍-കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും
  • ലോക്മാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനില്‍ പിടിച്ചിടും
  • കാര്‍വാര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week