FeaturedHome-bannerNationalNews
കനത്ത മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം,10 മരണം,100 പേരെ കാണാതായി,മഹാരാഷ്ട്രയിൽ നിരവധി വീടുകൾ മണ്ണിനടിയിൽ
മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഉരുൾപൊട്ടി. നിരവധി വീടുകൾ തകർന്നു. 20 ഓളം വീടുകൾ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.
മഹാരാഷ്ട്രയിൽ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്രയിലെ ഘട്ട് പ്രദേശങ്ങൾ ഗുജറാത്ത് എന്നിവിടങ്ങളിൽ ഇടവിട്ടുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം മുംബൈയിൽ അടുത്ത 24 മണിക്കൂർ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News