KeralaNews

മോദിയുടെ പ്രിയപ്പെട്ട പഴം : അറിഞ്ഞിരിക്കാം കഫലിന്റെ ഗുണങ്ങള്‍

ന്യൂഡൽഹി: ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ വ്യത്യാസങ്ങളനുസരിച്ച്‌ ഓരോ സ്ഥലങ്ങളിലും തനതായ പഴങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രിയപ്പെട്ട പഴം എന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ പഴമാണ് കഫല്‍.

ഇതിന്റെ വിശേഷങ്ങള്‍ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഹിമാലയൻ മേഖലയില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പഴമാണ് കഫല്‍ .ബേബെറി എന്ന പേരിലും അറിയപ്പെടുന്നു. കഴിഞ്ഞയിടെ ഡല്‍ഹി സന്ദര്‍ശിച്ച ഹിമാചല്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പ്രധാനമന്ത്രിയ്ക്ക് കഫല്‍ പഴം സമ്മാനിച്ചതോടെയാണ് ഈ പഴത്തിന് ഇത്രയേറെ ജനശ്രദ്ധ ലഭിക്കുന്നത്.

മധുരവും പുളിപ്പും ചേര്‍ന്ന രുചിയുള്ള പഴത്തിന് കിലോയ്ക്ക് 300 രൂപയിലധികം വിലയുണ്ട്. ഇത് പ്രാദേശികമായി മാത്രം ഉത്പാദിക്കുന്ന പഴമായതിനാല്‍ ഹിമാലയൻ മേഖലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇതേറെ പ്രിയപ്പെട്ടതാണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ സംസ്ഥാന പഴം കൂടിയാണ് കഫല്‍.

ഉദരസംബന്ധമായ രോഗ ങ്ങള്‍ക്ക് കഫല്‍ കഴിക്കുന്നത് വലിയ ഗുണം ചെയ്യും. വേനല്‍ക്കാലത്ത് ഉത്തരാഖണ്ഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ വഴി നീളെ ചുവപ്പു പടര്‍ത്തി കഫല്‍ പഴങ്ങള്‍ പാകമായിക്കിടക്കുന്നത് കാണാം. വഴിയോരത്തും മാര്‍ക്കറ്റുകളിലും ഇത് കുട്ടകളിലാക്കി വില്‍ക്കുന്ന വഴിയോരക്ക
ച്ചവടക്കാരേയും നിരവധി കാണാൻ കഴിയും.

ഉരുണ്ട ആകൃതിയിലുള്ള ചെറുപഴമാണിത്. ചുവപ്പ് മുതല്‍ കടും പര്‍പ്പിള്‍ വരെ നിറമുള്ള പുറം തൊലി നേരിയതും ഭക്ഷ്യയോഗ്യവുമാണ്. ഉള്ളില്‍ മാംസളഭാഗവും ഏറ്റവും ഉള്ളിലായി വിത്തും കാണാം. ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് ഈ പഴം. സാധാരണയായി ഉപ്പും മുളകും കൂട്ടി ഇത് കഴിക്കാറുണ്ട്.

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതിനാലാണ് ഇതിന് നല്ല വില ലഭിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തെ സംരംക്ഷിക്കാനും സഹായിക്കും. കൂടാതെ നല്ല ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണിത്.

ഇതില്‍ ധാരാളം നാരുകളുള്ളതിനാല്‍ ദഹനപ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ്. കഫല്‍ മരത്തിന്റെ വിവിധ ഭാഗങ്ങള്‍ പലതരം രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കുന്നു. കൂടാതെ, ഇത് കാലിത്തീറ്റയായും ഇന്ധനമായും ഉപയോഗിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker