വാടക വീട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൂക്കാൻ അനുവദിയ്ക്കുന്നില്ല, പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ

ഇന്‍ഡോര്‍ (മധ്യപ്രദേശ്): വീട്ടില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) ചിത്രം ഒഴിവാക്കാണമെന്നാവശ്യപ്പെട്ട് ഉടമ ഭീഷണിപ്പെടുത്തുന്നതായി യുവാവിന്റെ പരാതി. മോദിയുടെ ചിത്രം ഒഴിവാക്കിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിച്ചു. പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് യുവാവ് പരാതിയുമായി എത്തിയത്. ഇന്‍ഡോര്‍ പീര്‍ഗലിയില്‍ താമസിക്കുന്ന യൂസഫ് എന്ന യുവാവാണ് പരാതി പറഞ്ഞത്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മോദിയുടെ ആശയങ്ങളില്‍ പ്രചോദിതനായാണ് വാടകക്ക് താമസിക്കുന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചത്. എന്നാല്‍ ഉടമയായ യാക്കൂബ് മന്‍സൂരിയും സുല്‍ത്താന്‍ മന്‍സൂരിയും ചിത്രം വീട്ടില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിത്രം നീക്കാന്‍ ഇവര്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തി. എന്നാല്‍ ഇവരുടെ ആവശ്യം നിരസിച്ചതോടെ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പരാതിയില്‍ പറയുന്നു.

യൂസഫിന്റെ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡിസിപി മനീഷ പഥക് അറിയിച്ചു. സംഭവം സത്യമാണെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യ നിഷേധമാണെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News