കനത്ത മഴയില്‍ കൊങ്കണില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി

മംഗളൂരു: കനത്ത മഴയില്‍ കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംഗ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞു വീണത്. റെയില്‍വേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകര്‍ന്നു.

മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ തുടരുകയാണ്.

പ്രദേശത്ത് ശക്തമായ മഴ പാളത്തിലെ മണ്ണ് നീക്കുന്നതിനു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ പെട്ട ഭാഗമാണിത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News