ലക്ഷ്മിയും ഷിയാസ് കരീമും തമ്മിലുള്ള ആ ബന്ധം; തുറന്ന് പറഞ്ഞ് അനു; വീഡിയോ വൈറൽ

കൊച്ചി: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പരിചിത മുഖമാണ് ലക്ഷ്മി നക്ഷത്ര.ടമാര്‍ പഠാര്‍ എന്ന സ്റ്റാര്‍ ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ടാണ് ലക്ഷ്മി ശ്രദ്ധേയയായത്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്ക് എന്ന സൂപ്പര്‍ ഹിറ്റ് ഷോയുടെ അവതാരകയായി തിളങ്ങുകയാണ്. മുന്‍ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുന്‍ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മി എത്തിയത്. ഇന്ന് മിക്ക ടെലിവിഷന്‍ പരിപാടികളും ലക്ഷ്മി സജീവ സാന്നിധ്യമാണ് ലക്ഷ്മി

സ്റ്റാര്‍ മാജിക്കില്‍ ഈ അടുത്തായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലുമായ ഷിയാസ് കരീം മത്സരാര്‍ത്ഥിയായി എത്തിയത്. ഇരുവരുടെയും സൗഹൃദം പ്രേക്ഷകര്‍ക്ക് അറിയാവുന്നതും ആണ്. സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷമാണ് ലക്ഷ്മിയും ഷിയാസും തമ്മിലുളള സുഹൃദ് ബന്ധത്തെക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. പിന്നീട് ഷിയാസും കുടുംബവും ലക്ഷ്മി നക്ഷത്രയുടെ യൂ ട്യൂബ് ചാനലില്‍ എത്തിയ നിമിഷങ്ങളും അതിവേഗം ആണ് വൈറല്‍ ആയി മാറിയത്. ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത് അനുമോള്‍ പങ്ക് വച്ച വീഡിയോ ആണ്.

ഷിയാസും ലക്ഷ്മിയും തമ്മിലുള്ള ഫണ്ണി മൊമന്റ് ആണ് അനു പങ്ക് വച്ചത്. വീഡിയോയില്‍ ലക്ഷ്മിയെയും ഷിയാസിനെയും ലവ് റിയാക്ഷന്‍ ഇട്ടുകൊണ്ട് അനു ടാഗും ചെയ്തിട്ടുണ്ട്. മറുപടി കമന്റുമായി ഷിയാസ് രംഗത്ത് വരികയും ചെയ്തു. താരങ്ങളുടെ പ്രതികരണവും വീഡിയോയും കണ്ടതോടെ, നിരവധി സംശയങ്ങളും, ചോദ്യങ്ങളും ഉയര്‍ത്തി ആരാധകരും രംഗത്ത് എത്തി.

ഇവര്‍ തമ്മില്‍ എന്താ ബന്ധം, ഷിയാസിന് ലക്ഷ്മിയെ വിവാഹം കഴിച്ചൂടെ തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ ആണ് ഉയര്‍ന്നുവന്നത്. എന്നാല്‍ വീഡിയോ പങ്ക് വച്ച അനു മറുപടി നല്‍കാതായതോടുകൂടി മൂന്നു താരങ്ങളുടെയും ആരാധകര്‍ തന്നെ മറുപടികള്‍ നല്‍കി തുടങ്ങി. ലക്ഷ്മിയും ഷിയാസും സുഹൃത്തുക്കള്‍ ആണ്, ഇരുവരും സഹോദരങ്ങളെ പോലെയാണ് തുടങ്ങി നല്ല അഭിപ്രായങ്ങള്‍ ആണ് ഫാന്‍സ് പങ്ക് വയ്ക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News