ഇന്നുവരെ ചാന്‍സിനായി കിടപ്പറ വാതില്‍ തുറന്ന് കൊടുക്കുകയോ കക്ഷത്തെ രോമം കാണിച്ച് ഫോട്ടോ എടുക്കുകയോ ചെയ്തിട്ടില്ല; തുറന്നടിച്ച് ലക്ഷ്മി പ്രിയ
മലയാള പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിനെതിരെ പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. തന്നെ കൂവി വെളുപ്പിയ്ക്കാന്‍ താന്‍ ഇന്ന് വരെ ചാന്‍സ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വില്‍പ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗര്‍ഭാവസ്ഥയില്‍ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയില്‍ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആര്‍ത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങള്‍ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതുകയോ സ്വര്‍ണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു.
ബലിക്കല്ലില്‍ നിന്ന് കൊണ്ട് മാറാല അടിക്കുന്ന ക്ഷേത്ര ജീവനക്കാരന്റെ ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായിട്ടായിരുന്ന ലക്ഷ്മി രംഗത്തെത്തിയത്. ”ബലിക്കല്ലില്‍ അറിയാതെ ചവിട്ടിയാല്‍ പോലും തൊട്ട് തൊഴാനായി വീണ്ടും ഒന്നു കൂടി തൊടരുത് എന്നല്ലേ പ്രമാണം. ഈ നാറി ഇനി അധിക ദിവസമില്ല. ഇവന്റെ സമയം അടുത്തു അവന്‍ അത് ഇരന്നു വാങ്ങി”, എന്നായിരുന്നു ലക്ഷ്മിയുടെ കമന്റ്. ഇത് വലിയ ചര്‍ച്ച വിഷയമായിരുന്നു. താരത്തിന്റെ കമന്റ് വൈറലായതിന് പിന്നാലെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.
ലക്ഷ്മി പ്രിയയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകര്‍ എന്ന തലക്കെട്ടോടെ ഒരു ഓണ്‍ലൈന്‍ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാന്‍ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാന്‍സ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വില്‍പ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗര്‍ഭാവസ്ഥയില്‍ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയില്‍ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആര്‍ത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങള്‍ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതുകയോ സ്വര്‍ണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.
പകരം എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്.ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാന്‍ അനുവദിക്കുകയുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത് പോലെ തന്നെ ആണ് എനിക്കും.
ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്‌സ് അടയ്ക്കുന്ന ആള്‍. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആള്‍. അഭിമാനം അടിയറവു വയ്ക്കാത്ത ആള്‍. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരില്‍ ഒരാള്‍. നിര്‍ത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ ഒപ്പ്