28.2 C
Kottayam
Friday, June 5, 2026

ഭർത്താവുമായി പേർ പിരിഞ്ഞോ? വിശദീകരണവുമായി ലക്ഷ്മി നായർ

Must read

കൊച്ചി:അവതാരകയും പാചകവിദഗ്ദയുമായ ലക്ഷ്മി നായർക്ക് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരുണ്ട്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ യൂട്യൂബ് ചാനലിലൂടെ വീഡിയോസ് പങ്കുവെച്ചാണ് താരം എത്താറുള്ളത്. പാചക വീഡിയോസും സൗന്ദര്യ സംരക്ഷണ പൊടിക്കൈകളുമൊക്കെ പറഞ്ഞിട്ടുള്ള ലക്ഷ്മിയുടെ ചാനലിന് വലിയ പിന്തുണയാണുള്ളത്.

തൻറെ മകൾ പർവ്വതിയ്ക്ക് ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചതിന്റെ സന്തോഷം ഈയടുത്ത് ലക്ഷ്മി പങ്കുവെച്ചിരുന്നു. പേരക്കുട്ടികലെ കാണാൻ വിദേശത്തേക്ക് പോയെങ്കിലും താരം തിരിച്ചെത്തിയിരിക്കുകയാണ്. പിന്നാലെ മകന്റെയും മരുമകളുടെയും കൂടെ അവധി ആഘോഷിക്കാന്‍ ലക്ഷ്മി ഒരു റിസോര്‍ട്ടിലേക്ക് പോയിരുന്നു.

. എന്നാല്‍ എല്ലാ യാത്രകളിലും ഭര്‍ത്താവിനെ ഒഴിവാക്കി നിര്‍ത്തിയതിന് പിന്നിലെ കാരണം ചോദിച്ച് ആരാധകരുമെത്തി. ഇരുവരും വേര്‍പിരിഞ്ഞത് കൊണ്ടാണോ എന്നുള്ള ചോദ്യങ്ങള്‍ നിരന്തരം വന്നതോടെ അതില്‍ കൂടുതല്‍ വിശദീകരണം നല്‍കി കൊണ്ടാണ് ലക്ഷ്മി ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

- Advertisement -

- Advertisement -

വീക്കെന്‍ഡുകളില്‍ മക്കളുടെ കൂടെ റിസോര്‍ട്ടിലും മറ്റുമൊക്കെ പോയിരുന്നു. ഈ വീഡിയോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ കൂട്ടാതെയാണോ പോയത്. ബോബി ചേട്ടന്‍ എവിടെ? അദ്ദേഹത്തെ കൊണ്ട് പോയാല്‍ കൂടുതല്‍ സന്തോഷം ആവില്ലായിരുന്നോ, ഇനി പുള്ളിക്കാരന്‍ ഇട്ടിട്ട് പോയോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. എല്ലാവര്‍ക്കും അറിയേണ്ടത് ഭര്‍ത്താവ് എവിടെയാണെന്നും അദ്ദേഹം ഇല്ലാതെയാണോ സഞ്ചരിക്കുന്നതെന്നും അറിയാനാണ്. എല്ലാത്തിനും കൂടിയുള്ള മറുപടി ഇവിടെ പറയാമെന്ന് വിചാരിച്ചാണ് വന്നതെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു.

- Advertisement -

വിവാഹജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാല്‍ അത് ഭാഗ്യമാണ്. ഇവിടെ എന്റെയും ഗോപി ചേട്ടന്റെയും ഇഷ്ടങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്. അതില്‍ ഒന്ന് യാത്രകളാണ്. എനിക്ക് യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ്. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താല്‍പര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാന്‍ പോലും ഇഷ്ടമില്ല. പിന്നെ അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്.

അത് ആസ്വദിക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടന്‍. ഞങ്ങള്‍ പോയ റിസോര്‍ട്ട് കണ്ടാല്‍ അയ്യോ ഇവിടെ നിന്നും ഇപ്പോള്‍ തന്നെ പോകാം എന്നേ അദ്ദേഹം പറയുകയുള്ളു. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ശരിയാണോന്ന് ലക്ഷ്മി നായര്‍ ചോദിക്കുന്നു. ബോബി ചേട്ടന് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ഒരു ഫാം ഉണ്ട്. അവിടെ പോവാനാണ് ഏറ്റവും ഇഷ്ടം. അവിടെ കൃഷിയും കാര്യങ്ങളുമൊക്കെ ഉണ്ട്. ഞങ്ങളും അങ്ങോട്ട് പോവാറുണ്ട്. എന്നാലും അതിനപ്പുറത്തേക്ക് പോവാനാണ് ഞങ്ങള്‍ നോക്കുന്നത്. ഞങ്ങള്‍ രണ്ട് പേരുടെയും സന്തോഷങ്ങള്‍ നടന്ന് പോവാം.

ഇതിനൊരു പോംവഴിയുണ്ട്. ആരെങ്കിലും ഒരാള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ വേണ്ടെന്ന് വെക്കാം. ഫാം ഹൗസില്‍ മാത്രമായി എനിക്ക് ഒതുങ്ങാം, അല്ലെങ്കില്‍ ബോബി ചേട്ടന് എന്റെ കൂടെയും വരാം. അവിടെയാണ് പരസ്പര സ്‌നേഹവും ബഹുമാനവുമൊക്കെ കാണിക്കേണ്ടത്. അതിലൊരു പരാതിയും പരിഭവവും ഇല്ലാതെ പോവുകയാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്‍ഷമാവുകയാണ്. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ഒത്തിരി വിട്ട് വീഴ്ചകള്‍ നല്‍കി പോവുകയാണ്. എന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും ബോബി ചേട്ടന്‍ കൂട്ട് നില്‍ക്കാറുണ്ട്. ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നില്‍ക്കരുതെന്നും ലക്ഷ്മി നായര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week