മുകേഷ് -ലക്ഷ്മി ഗോപാൽ സ്വാമി വിവാഹം?പ്രതികരണവുമായി താരം

കൊച്ചി: സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതം ആരാധകര്‍ക്ക് എന്നും ആകാംഷയുളള വിഷയമാണ്. പ്രത്യേകിച്ചും താരങ്ങളുടെ പ്രണയും വിവാഹവും.തെന്നിന്ത്യയിലെ പ്രമുഖ നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ലക്ഷ്മി ഗോപാലസ്വാമിയോട് എപ്പോഴും ഉയരുന്ന ചോദ്യമാണ് വിവാഹത്തെ കുറിച്ചുളളത്.

ലക്ഷ്മി ഗോപാലസ്വാമി ഉടനെ വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. നടനും എംഎല്‍എയുമായ മുകേഷ് അടക്കമുളളവരുടെ പേര് ചേര്‍ത്താണ് പ്രചാരണം. ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

സിനിമാ താരങ്ങളോട്, പ്രത്യേകിച്ച്‌ നടിമാരോട് സ്ഥിരമായി ഉയരുന്ന ചോദ്യമാണ് വിവാഹം എപ്പോഴാണ് എന്നത്. 52 വയസ്സുകാരിയായ ലക്ഷ്മി ഗോപാലസ്വാമിയും ഇതേ ചോദ്യം നിരന്തരം അഭിമുഖീകരിക്കാറുണ്ട്. താരത്തിന്റെ വിവാഹം സംബന്ധിച്ച്‌ പല കാലത്തും പല വാര്‍ത്തകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം സംബന്ധിച്ച്‌ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

നടനും എംഎല്‍എയുമായ മുകേഷ് ആണോ അതോ നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവാണോ ലക്ഷ്മി ഗോപാലസ്വാമിയുടെ വരന്‍ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം. അടുത്തിടെയാണ് മുകേഷില്‍ നിന്നും വിവാഹ മോചനം നേടുന്നതായി നര്‍ത്തകി മേതില്‍ ദേവിക അറിയിച്ചത്. വിവാഹത്തെ കുറിച്ചുളള വ്യാജ വാര്‍ത്തകളോട് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.

തന്റെ വിവാഹം സംബന്ധിച്ചുളള വാര്‍ത്തകള്‍ വ്യാജമെന്നല്ല, തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ആണെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം. ഇത്തരം വാര്‍ത്തകള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം കാണുന്നുണ്ടെന്ന് ലക്ഷ്മി പറയുന്നു. ഈ വിഷയത്തില്‍ തനിക്ക് ഇതാണ് മലയാളികളോട് പറയാനുളളത് എന്നും ലക്ഷ്മി ഗോപാലസ്വാമി പ്രതികരിച്ചു.

എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട് ലക്ഷ്മി ഗോപാലസ്വാമിക്ക് പറയാനുളളത് താന്‍ ഇപ്പോഴത്തെ ജീവിതത്തില്‍ വളരെ അധികം സന്തോഷവതിയാണ് എന്നാണ്. താന്‍ ഒരു ഫ്രീ സ്പിരിറ്റഡ് ഗേള്‍ ആണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത് എല്ലാവരേയും പോലെ വിവാഹം കഴിക്കാന്‍ തനിക്കും ആഗ്രഹം ഉണ്ടെങ്കിലും തനിക്ക് അറിയാത്ത പല കാരണങ്ങളാലാണ് അത് നടക്കാതെ പോയത് എന്നുമാണ്.

തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അദ്ദേഹം നേരത്തെ വിവാഹം കഴിച്ച്‌ പോയില്ലേ എന്നും തമാശ രൂപത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറയുകയുണ്ടായി. തന്റെ ജീവിത പങ്കാളി കാഴ്ചപ്പാടുകളിലും അഭിരുചിയിലുമെല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കം എന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിരുന്നു. അത്തരത്തിലുളള ഒരാളെ കണ്ടെത്തുകയാണെങ്കില്‍ വിവാഹത്തിന് തയ്യാറാണ്. എന്നാല്‍ അത്തരമൊരാളെ കണ്ടെത്താനായിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഒറ്റയ്ക്ക് എന്നുളളത് തനിക്ക് ബുദ്ധിമുട്ടുളള കാര്യമല്ലെന്നും ലക്ഷ്മി ഗോപാലസ്വാമി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത്രയും പ്രായമായി അതുകൊണ്ട് വേഗം വിവാഹം കഴിക്കണം കുട്ടികള്‍ വേണം എന്നുളള ആശയത്തില്‍ താന്‍ വിശ്വസിക്കുന്നിലെന്നും താരം പറഞ്ഞു. വിവാഹം ഓര്‍ഗാനികായി നടക്കേണ്ടതാണ്. ആ വ്യക്തിയുടെ ഒപ്പം ജീവിക്കണം എന്നും അതാണ് തന്റെ ജീവിത പങ്കാളി എന്ന് തോന്നണം എന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News