28.4 C
Kottayam
Saturday, June 6, 2026

കൊറോണക്കാലത്ത് ഒരു വിവാഹം കഴിക്കണമെന്ന് തോന്നിയിരുന്നു; വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല,സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി

Must read

കൊച്ചി:അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീത് സമ്പാദിക്കുവാനായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി

ലക്ഷ്മി ഇനിയും വിവാഹം കഴിച്ചിട്ടില്ല എന്നത് ആരാധകരെ എപ്പോഴും നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്താണ് ലക്ഷ്മി വിവാഹം കഴിക്കാത്തതെന്ന് മുന്‍പ് പലപ്പോഴും ചോദ്യങ്ങള്‍ വന്നിരുന്നു. താല്‍പര്യം വരുമ്പോള്‍ നോക്കാമെന്നാണ് അന്നൊക്കെ നടി പറഞ്ഞിരുന്നതും. എന്നാല്‍ കൊറോണ കാലം വന്നതോടുകൂടി വിവാഹം കഴിക്കാന്‍ തോന്നിയിരുന്നുവെന്ന് പറയുകയാണ് നടി.

വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ മറുപടി. കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്.

എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു.

- Advertisement -

മാത്രമല്ല, തനിക്ക് യോജിച്ച ഒരു പുരുഷനെ കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. രൂപഭാവങ്ങളിലും കാഴ്ചപാടുകളിലും അഭിരുചിയിലും താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളി എന്നാണ് നടിയുടെ സങ്കല്‍പ്പം. അത്തരമൊരു ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹത്തിന് താന്‍ ഒരുക്കണമാണെന്നും ലക്ഷ്മി പറയുന്നു.

- Advertisement -

അതേസമയം, ദുല്‍ഖര്‍ സല്‍മാനെയും കാളിദാസിനെയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴുള്ള മാറ്റത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. വര്‍ഷങ്ങളുടെ വേഗം തിരിച്ചറിയുന്നത് കുട്ടികള്‍ വലുതാകുമ്പോഴാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തില്‍ അഭഇനയിക്കാന്‍ എത്തിയപ്പോഴാണ് ലക്ഷ്മി ഗോപാലസ്വാമിയും ഇത് ചിന്തിച്ചത്. ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. പണ്ട് കണ്ട ദുല്‍ഖര്‍ അതാ വലിയ ചെക്കനായി മുന്നില്‍ നില്‍ക്കുന്നു. ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു.

ദുല്‍ഖറിനെ കുറിച്ച് മാത്രമല്ല കാളിദാസ് ജയറാമിന്റെ സിനിമയിലും അഭിനയിച്ചതിനെ കുറിച്ച് ലക്ഷ്മി പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാളിദാസിന് ഏഴ് വയസുള്ളപ്പോള്‍ അമ്മ വേഷത്തില്‍ അഭിനയിച്ചത് ലക്ഷ്മിയായിരുന്നു. അന്ന് കണ്ട കുഞ്ഞ് ഇത്രയും വലിയൊരാളായി മുന്നില്‍ നില്‍ക്കുന്നതിന്റെ സന്തോഷവും അഭിമുഖത്തിലൂടെ നടി പങ്കുവെക്കുകയാണ്.

ദുല്‍ഖറിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. എത്ര കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുല്‍ഖര്‍. അവരുടെ തന്നെ പ്രൊഡക്ഷനും ആയിരുന്നു. എത്ര രസമായിട്ടാണ് ആ കുട്ടി കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്. എല്ലാവരോടും ഒരേ പോലെ നന്നായി പെരുമാറുന്നു.

- Advertisement -

എന്നെ സംബന്ധിച്ച് ആ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരമാണ് ‘സല്യൂട്ട്’. കാളിദാസിനൊപ്പം ചെയ്തത് രജനി എന്ന ചിത്രമായിരുന്നു. ഞങ്ങള്‍ക്ക് കോംപിനേഷന്‍ സീനൊന്നും ഉണ്ടായിരുന്നില്ല. കാരവാനിലാണ് കാളിദാസിനെ കാണുന്നത്. എന്റെ കുഞ്ഞ് മോനായി വന്ന കുട്ടി ഇത്രയും വലിയ നടനായി മുന്നില്‍ നില്‍ക്കുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ഹൃദയം നിറഞ്ഞ് തുളുമ്പിയെന്നും നടി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week