വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കലാഭവൻ സോബി അറസ്റ്റിൽ

കൊല്ലം: സ്വിറ്റ്സർലാൻഡിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.


കൊല്ലം ചാത്തന്നൂരിൽ നിന്ന് സുൽത്താൻ ബത്തേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇരുപത്തിയഞ്ചോളം കേസുകളാണ് സോബിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്.

വയനാട്ടിൽ മാത്രം സോബിക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ജില്ലയിൽ നിന്ന് മാത്രം ഇരുപത്തിയാറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികൾ ഉണ്ടായതെന്നും കലാഭവൻ സോബി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ട് ആ കേസിൽ നിന്ന് പിന്തിരിയുമെന്ന് ആരും കരുതേണ്ടെന്നും സോബി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News