മുംബൈ: ശരീരഭാരം കുറയ്ക്കുകയെന്നത് ഒരാളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. പലരും പലവിധ രീതികളാണ് ഭാരം കുറയ്ക്കുന്നതിനായി അവലംബിക്കാറുള്ളത്. കഠിനമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ചിലര്‍ സ്വീകരിക്കുമ്പോള്‍ മറ്റുചിലര്‍ ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രം ഭാരം കുറയ്ക്കാനുള്ള തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നു. ഇപ്പോഴിതാ, ചിട്ടയായ ജീവിതശൈലിയിലൂടെ ശരീരഭാരം കുറച്ചതിനേക്കുറിച്ച് സംസാരിക്കുകയാണ് ന്യൂട്രീഷണിസ്റ്റ് ഉദിത അഗർവാൾ.
ജിമ്മിൽ പോകാതെ തന്നെ വെറും എട്ട് മാസത്തിനുള്ളിൽ 30 കിലോ ഭാരം കുറയ്ക്കാൻ സാധിച്ചു. ആകർഷകമായ ഡയറ്റുകളോ മറ്റ് കാര്യങ്ങളോ ഒന്നും ദിനചര്യയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ചെറിയ മാറ്റങ്ങളാണ് വലിയ വ്യത്യാസമുണ്ടാക്കിയത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാരം കുറച്ചതിനെപ്പറ്റിയുള്ള കാര്യങ്ങൾ ഉദിത പങ്കുവെയ്ക്കുന്നത്. ഓരോ ദിവസവും അവർ പിന്തുടർന്ന കാര്യങ്ങളെക്കുറിച്ചും പോസ്റ്റിൽ ഉദിത വ്യക്തമാക്കുന്നു.
ഉദിത പോസ്റ്റിൽ പങ്കുവെയ്ക്കുന്ന കാര്യങ്ങൾ


