28.2 C
Kottayam
Friday, June 5, 2026

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹമുറപ്പിച്ചു,കൊച്ചിയില്‍ കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു

Must read

കൊച്ചി : വിവാഹം നിശ്ചയിച്ച ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദ്ദേഹം കട്ടിലില്‍ കിടത്തിയ നിലയില്‍. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. ആമ്പല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യെയാണ് സുഹൃത്തായ അശോകിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ സൂര്യ മുറിയില്‍ കയറി വാതിലടച്ച് തൂങ്ങിമരിച്ചെന്നാണ് അശോകും വീട്ടുകാരും പൊലീസിനോട് പറഞ്ഞത്.

ശനിയാഴ്ച രാവിലെ 10.30ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ ഇരുന്നു. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.

വീട്ടിലുള്ളവര്‍ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച് ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴി. വിവരമറിഞ്ഞ് മറ്റുള്ളവര്‍ എത്തിയപ്പോള്‍ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഫാനില്‍ ഷാളുമുണ്ടായിരുന്നു.

വാതില്‍ തുറന്ന് യുവതിയെ നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നും വീട്ടുകാര്‍ പറയുന്നു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisement -

നേരത്തെ പി എസ് സി പരിശീലന കേന്ദ്രത്തില്‍ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. നാല് വര്‍ഷം മുമ്പ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതായാണ് അശോകിന്റെ മൊഴി. ഡിസംബര്‍ 15ന് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week