27.8 C
Kottayam
Tuesday, May 28, 2024

നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ

Must read

ഒക്‌ലഹോമ:നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ. എട്ടും, അഞ്ചും, ഒൻപതു മാസവും പ്രായമുള്ള മൂന്നു കുട്ടികളുടെ ചുമതല ഒൻപതു വയസ്സുള്ള മകളെ ഏൽപിച്ചാണ് അമ്മ മദ്യഷോപ്പിൽ പോയത്. പെറിയ അഗിലാറെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.

സാധാരണ പരിശോധനയുടെ ഭാഗമായാണ് സൗത്ത് വെസ്റ്റ് ബ്ലാക്ക് വെൽഡറിലുള്ള ഇവരുടെ വീട്ടിൽ ഒക്‌ലഹോമ പൊലീസ് എത്തിയത്. ഈ സമയം മൂത്തപെൺകുട്ടി ഒൻപത് മാസം പ്രായമുള്ള കുട്ടിക്ക് പിസാ കൊടുക്കുകയായിരുന്നു. കുട്ടിക്ക് എന്തുകൊടുക്കണമെന്ന് തനിക്കറിയില്ലെന്നു കുട്ടി പൊലീസിനോടു പറഞ്ഞു.

ഈ സമയത്ത് മദ്യലഹരിയിൽ വാഹനം ഓടിച്ചു മാതാവ് വീട്ടിലെത്തി. ഇവർക്ക് ശരിയായി സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നു പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. വീട്ടിൽ എസി ഇല്ലായിരുന്നുവെന്നും പുറത്ത് ചൂടു കൂടുതലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

കുട്ടികളുടെ ചുമതല ഒൻപത് വയസ്സുകാരിയെ ഏൽപിച്ച് മദ്യഷാപ്പിൽ പോയതു കുറ്റകരമായ അനാസ്ഥയാണെന്നും, മദ്യലഹരിയിൽ വാഹനമോടിച്ചത് ഗുരുതരകുറ്റമാണെന്നും പൊലീസ് പറഞ്ഞു. സസ്പെൻഡ് ചെയ്ത ലൈസെൻസ് ഉപയോഗിച്ചാണ് ഇവർ വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week